ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് കാലം നമ്മെ പഠിപ്പിച്ചത് എന്ത് ?

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം നമ്മെ പഠിപ്പിച്ചത് എന്ത് ?
                             ഒരുതരത്തിൽ പറഞ്ഞാൽ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും നമ്മെ പഠിപ്പിച്ച വൈറസ് ആണ് കൊറോണ. കോവിഡ് 19 എന്നാണ് യഥാർത്ഥ പേര്  .ലോകമൊന്നാകെ തന്റെ കാൽക്കീഴിലാക്കിയ വൈറസ് ആണ് കൊറോണ 'ഇതിൻറെ സ്വാധീനം പല മേഖലകളെയും ഇളക്കിമറിച്ചു.  കേരളത്തിൻറെ കാര്യം പറയുമ്പോൾ കൊച്ചുകേരളം കൊറോണ പ്രതിരോധത്തിൽ വളരെ മുമ്പിലാണ്  മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗപ്രതിരോധത്തിൽ ജീവഹാനി അധികം സംഭവിക്കാതിരിക്കാൻ ഉള്ള എല്ലാ പ്രതിരോധ സംവിധാനങ്ങളും നമ്മുടെ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.  പൊതുസ്ഥലത്ത് മൂത്രമൊഴിക്കരുത് ,തുപ്പരുത്, ഇനിയും നിർദ്ദേശങ്ങൾ എവിടെയൊക്കെ എഴുതപ്പെട്ടിട്ടുണ്ട്. ശ്രദ്ധിക്കാതെ എവിടെയാണോ എഴുതിയത് അവിടെ തന്നെ ഇത് ചെയ്യുന്ന പ്രവർത്തനങ്ങളാണ് നമ്മിൽ നിന്നും ഉണ്ടായിട്ടുള്ളത്.  ശുചിത്വം പാലിക്കണമെന്ന് കൊറോണ  നമ്മളെ പഠിപ്പിച്ചു.  വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എന്തെന്ന് മനസ്സിലാക്കി  നമുക്ക് ആരോഗ്യമുള്ള  ജീവിതം സൃഷ്ടിക്കാം.  കൊവിഡ്ക്കാലം മനുഷ്യനിൽ വരുത്തിയ മാറ്റങ്ങൾ വരും കാലത്ത് നമുക്ക് നന്മ വര‍ുത്ത‍ും എന്ന് പ്രതീക്ഷിക്കാം.
വിഘ്നേശ്
4 ബി ജി.യുപി.എസ്.അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം