ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/അനുഭവകഥ
അനുഭവകഥ
ഞാൻ പരീക്ഷക്ക് വേണ്ടി പഠിച്ചു തയ്യാറാകുന്ന സമയത്താണ് നമ്മുടെ സംസ്ഥാനം മൊത്തം ലോക്കഡോൺ പ്രഖ്യാപിക്കുന്നത്. പഠിക്കാൻ ഇഷ്ടമാനെകിലും ഞാൻ സന്തോഷിച്ചു. ഈ ലോക്കഡോൺ കാലയളവിൽ ശബ്ദമലിനീകരണം ഇല്ല , എല്ലാ ഇടത്തും നിശബ്തത. നമ്മുടെ വീടുകളിലുള്ള ചക്ക, മാങ്ങ, പച്ചക്കറികൾ, തുടങി എല്ലാം സാധനങ്ങളും അടുത്തുള്ളവര്ക് കൊടുത്ത് പരസ്പരം സഹായിക്കാൻ കഴിഞ്ഞു. മുത്തശ്ശി പറയുന്നത് പോലെ പഴയ കാലത്തെ സ്നേഹത്തിലേക്കും , സൗഹൃദത്തിലേക്ക് നമുക്ക് മാറാൻ കഴിഞ്ഞു. പാവപ്പെട്ടവൻ പണക്കാരൻ എന്നിവ വ്യത്യാസമില്ലാതെ എല്ലാവരും സമന്മാരായി. പണക്കാരൻ ആർഭാടത്തിൽ വസ്ത്രങ്ങളും ഭക്ഷണങ്ങളും മറ്റു പലതും വാങ്ങിക്കൂട്ടാൻ കഴിയാത്ത അവസ്ഥയായി, അവർ പാവപ്പെട്ടവന്റെ വിഷമങ്ങൾ മനസ്സിലാക്കുന്നു. എന്റെ വീട്ടിലും ഒന്നിനും പരാതിയില്ല ഉള്ളതിൽ എല്ലാവരും സംതൃപ്തി പെട്ട ഉള്ളതിൽ എല്ലാവരും സംതൃപ്തി പെട്ട കഴിയുന്നു. ചെറിയ ചെറിയ അസുഖത്തിന് വരെ ഡോക്ടറെ കണ്ടിരുന്ന നമ്മൾ ഇന്ന് സ്വയം മരുന്ന് തയ്യാറാക്കി കൊടുക്കാൻ ശ്രമിക്കുന്നു. നമ്മൾക്ക് വേണ്ട പച്ചക്കറികളും സാധനങ്ങളും എല്ലാം നമ്മൾ കൃഷി ചെയ്യാൻ തുടങ്ങി. ചിലവ് ചുരുക്കാനും ഇന്ന് നമ്മൾ പഠിച്ചുകഴിഞ്ഞു, അങ്ങനെ പാഠപുസ്തകത്തിന് അപ്പുറം നാം ജീവിതത്തിൽ നിന്നും പഠിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ