ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കൊറോണയെ
                     പണ്ടുകാലത്ത് നമ്മുടെ രാജ്യത്ത് വസൂരി എന്ന മാരകമായ ഒരു രോഗം വന്നുകൂടി. എല്ലാ ജനങ്ങളും വലിയ വിഭ്രാന്തിയിൽ ആയി. എങ്കിലും അവർ വളരെയധികം ചിട്ടയോടും സൂക്ഷിച്ചും ആണ് കഴിഞ്ഞത്. പക്ഷേ അവർക്കും അതെ രോഗം പിടിപെട്ടു.
അങ്ങനെ അവർ അതിനൊരു പരിഹാരം കണ്ടു. വസൂരി എന്ന രോഗം വന്ന ആളുകളെ അപ്പോൾ തന്നെ കുഴിച്ചുമൂടുക. അതായിരുന്നു അവരുടെ ഉപായം. പക്ഷേ ആ ഉപായം വിജയകരം ആയില്ല. അവരെ കുഴിച്ചുമൂടുന്ന ആളുകൾക്കും ആ രോഗം വന്നു.
അവസാനം എല്ലാവരും കൂടി ചേർന്ന് ഒരു പരിഹാരം കണ്ടു. ഇനിയൊരിക്കലും വസൂരി എന്ന മാരകമായ രോഗം വരാതെ ഇരിക്കാൻ ഇപ്പോൾ ജീവനോടെയുള്ള ആളുകൾക്കും ഇനി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പോലും വസൂരി വാക്സിനേഷൻ ചെയ്തു. അങ്ങനെ ആണ് നമ്മുടെ ഈ ലോകത്ത് നിന്നും വസൂരി എന്ന രോഗം ഇല്ലാതായത്.
അതിനു സമാനമായി ഇന്ന് 2020 ൽ ഒരു മാരകമായ രോഗം നമ്മുടെ ജീവനൊടുക്കി കൊണ്ടിരിക്കുകയാണ്. കൊറോണ എന്ന രോഗം കാരണം ലക്ഷക്കണക്കിന് ആളുകളാണ് മരണമടയുന്നത്. പക്ഷേ ഇതിനെയും ഇല്ലാതാകുമെന്ന പ്രതിജ്ഞയോട് കൂടിയാണ് എല്ലാവരും ജീവിക്കേണ്ടത്. സർക്കാർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക. ലോക്ക് ഡൗൺ കാലത്ത് പുറത്തു പോകാതെ വീട്ടിൽ ഇരിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക. നല്ല നാളെക്കായി ഇന്ന് നമുക്ക് അകന്നിരിക്കാം. വസൂരിയെ തുരത്തിയത് പോലെ കൊറോണയെയും നമുക്ക് തുരത്താം.
സൈമ പി.കെ
5സി ജി.യ‍ു.പി.എസ്.അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം