സ്വപ്നം
ഞാൻ സ്കൂളിൽ നിന്നു വീട്ടിലെത്തി. വീട്ടിൽ വന്നപ്പോൾ ന്യൂസ് ചാനലിൽ വലിയ അക്ഷരത്തിൽ ഏഴു വരെയുള്ള ക്ലാസ്സിലെ കുട്ടികളുടെ പരീക്ഷ മാറ്റി വച്ചു എന്നു എഴുതി കാണിക്കുമ്പോൾ വലിയ സന്തോഷം ഉണ്ടായിരുന്നു. ആ സന്തോഷം ഇപ്പോൾ പതിയെ പതിയെ കുറഞ്ഞു തുടങ്ങി. ഇപ്പോൾ സ്കൂളിൽ പോകാൻ കൊതിയാവുകയാണ്. വല്ലാത്ത മടുപ്പനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസം തൊട്ട് ലോകം മുഴുവൻ ഭീതിയി ലാണ്. കണ്ണ് കൊണ്ട് കാണാൻ പോലും പറ്റാത്ത കൊറോണ വൈറസ് ലോക ത്തെകൊന്നു കൊണ്ടിരിക്കുകയാണ്. ലോകത്താകമാനം ഉള്ള മരണസംഖ്യ ലക്ഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഓരോ ദിവസവും കഴിയുമ്പോയും മരണസംഖ്യ കൂടി ക്കൂടി വരുന്നു. രോഗ ബാധിതരുടെ എണ്ണത്തിലും യാതൊരു കുറവും കാണുന്നില്ല. പോലീസ് ഉദ്യോഗസ്ഥരും സർക്കാരും നമുക്ക് വേണ്ടി പെടാപ്പാട് പെടുമ്പോൾ കുറെ ജനങ്ങൾ അവരെയൊക്കെ കണ്ണ് വെട്ടിച്ചു പുറത്തുചാടുകയാണ്. ഞങ്ങൾ വീട്ടിൽ തന്നെയായിരുന്നു. അനിയന്മാരും, അനിയത്തിയും എല്ലാം വീട്ടിലുണ്ട്. ഗൾഫിൽ നിന്ന് ഉപ്പയും, ഇക്കയും സ്ഥിരമായി വിളിക്കാറുണ്ട് ഇപ്പോൾ റൂമിൽതന്നെയാണവർ. ലോകം മുഴുവൻ ലോക്ക് ഡൗൺ ആയിരിക്കുന്ന ഈ സമയത്ത് അവർ ഇവിടെ ഉണ്ടായിരുന്നു വെങ്കിലെന്ന വല്ലാത്ത ആഗ്രഹമുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും നാളെ ഇതൊക്കെ മാറി എന്ന വാർത്ത അതെ ന്യൂസ് ചാനലുകളിൽ വരുമെന്ന ആഗ്രഹത്തോടെ ഞാൻ ഉറങ്ങാൻ കിടന്നു. പെട്ടെന്നതാ സ്കൂൾ ബസ് വന്ന് ഹോണടിക്കുന്ന ശബ്ദം. "മോളെ ബസു വന്നു .വേഗം പുസ്തകമെടുത്തു വയ്ക്ക് " ഉമ്മാ ഞാൻ റെഡി. ഞാൻ ചാടി എഴുന്നേറ്റു .ചുറ്റും കൂരിരുട്ട്.തൊട്ടടുത്ത് ഉമ്മ | സുഖമായുറങ്ങുന്നു. ഇതെല്ലാം സ്വപ്നമായിരുന്നോ? ഊറി വന്ന ചിരി ചുണ്ടിലൊതുക്കി ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|