ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/അവധിക്കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം


പതിവുപോലെ അന്നും ഞാൻ കൂട്ടുകാരുടെ കൂടെ കളിച്ച് നേരത്തെ വീട്ടിലെത്തി. അപ്പോഴാണ് ടി.വി. വാർത്ത ശ്രദ്ധിച്ചത്.ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക്‌ സ്കൂളില്ല എന്ന്, ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ദിവസങ്ങൾ കഴിഞ്ഞു. ടി.വി.യിലും പത്രത്തിലും എപ്പോഴും ഒരേ വാർത്ത തന്നെ.കോവിഡ് 19 എന്ന മഹാമാരി യെക്കുറിച്ചും മരണത്തെക്കുറിച്ചും മാത്രം. എൻ്റെ സന്തോഷമെല്ലാം പോയി. ഞാൻ പതിയെ ടി.വി കാണൽ ഒഴിവാക്കി. അന്നു മുതലാണ് വീടിനു ചുറ്റുമുള്ള പ്രകൃതിയെ ഞാനറിഞ്ഞത് - അച്ഛൻ നട്ട വാഴ കിളിർത്തു വരുന്നതും ,അമ്മ വിതറിയ ചീരവിത്ത് ചുവന്ന ചീരയായി വളർന്നതും ഞാൻ കണ്ടു. പല തരം പക്ഷികൾ പാടുന്നത് ഞാൻ കേട്ടു. ദിവസങ്ങൾ കഴിയുന്തോറും വാഹനങ്ങളുടെ ശബ്ദം കുറയുന്നതും പ്രകൃതിയുടെ മധുരമായ ശബ്ദം വർദ്ധിക്കുന്നതും ഞാനറിഞ്ഞു. അന്നു മുതൽ കിളികളുടെ മധുരമായ പാട്ട് കേൾക്കാൻ വേണ്ടി ഞാൻ രാവിലെ എഴുന്നേൽക്കാൻ തുടങ്ങി

ആവണി
3 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ