ജി.യു.പി.എസ് മുഴക്കുന്ന് /ദിനാചരണ നിർവ്വഹണം/Swathanthryadinam
സ്വാതന്ത്ര്യദിനാഘോഷം 2022
2022 വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വൈവിധ്യമാർന്ന പദ്ധതികളോടെ മൂന്ന് ദിവസങ്ങളിലായി ആഘോഷിച്ചു.... ആഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ നേരത്തെ നിശ്ചയിച്ച പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു... ഒരാഴ്ച മുമ്പ് തന്നെ വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.. ചിത്രരചന, പോസ്റ്റർ രചന, ദേശഭക്തിഗാന മത്സരം പരിശീലനം എന്നിവ ആരംഭിച്ചിരുന്നു... ആഗസ്റ്റ് 13ന് സ്കൂളിൽ ദേശീയ പതാക ഉയർത്തി... കുട്ടികൾക്കാവശ്യമായ പതാകകൾ വിതരണം ചെയ്തു... അവരുടെ വീടുകളിൽ ഈ പതാക ഉയർത്തി, ഫോട്ടോകൾ സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയർ ചെയ്യപ്പെട്ടു... ആഗസ്റ്റ് 15 ആം തീയതി രാവിലെ 9 30ന് പതാക
വന്ദനത്തോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആരംഭിച്ചു.. ആസാദി കാ
അമൃത് മഹോത്സവ് എന്ന പേരിലുള്ള ആഘോഷങ്ങളിൽ എല്ലാ കുട്ടികളും സജീവമായ പങ്കാളിത്തം വഹിച്ചു.. മനോഹരമായ ബാനറുകളും പോസ്റ്ററുകളും വഴി സ്കൂൾ വാട്സപ്പ് സ്കൂളിലെ ആഘോഷങ്ങളുടെ വാർത്തകൾ കൊണ്ട് നിറഞ്ഞു... ആഗസ്റ്റ് 15ന് പതാക വന്ദനത്തിനുശേഷം എല്ലാ കുട്ടികളും പങ്കെടുത്ത മനോഹരമായ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിക്കപ്പെട്ടു.. റാലി തിരിച്ച് സ്കൂളിൽ എത്തിയതിനുശേഷം പൊതുസമ്മേളനത്തോടെ അന്നത്തെ പരിപാടികൾ ആരംഭിച്ചു.. കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു.. ഉച്ചയോടു കൂടി പായസവിതരണം നടത്തപ്പെടുകയും, എല്ലാവർക്കും മനോഹരമായ ഒരു സ്വാതന്ത്ര്യദിന സ്മരണകൾ നൽകപ്പെടുകയും ചെയ്തു