ജി.യു.പി.എസ് മുത്തേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലെ ….9..ാം വാ൪ഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാനപാത കടന്നുപോകുന്നത് സ്കൂളിനു മുന്നിലൂടെയാണ്. 1929 ൽ മദ്രാസ് എലിമെന്റരി ബോ൪ഡിനു കീഴിൽ പ്രവ൪ത്തനമാരംഭിച്ച ഹരിജൻ വെൽഫെയ൪ സ്കൂളാണ് ഇന്നത്തെ ഗവ. എൽ.പി & യു.പി സ്കൂൾ മുത്തേരി. താഴക്കോട് വില്ലേജിൽ ഹരിജൻ കുട്ടികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ആരംഭകാലത്ത് ഹരിജൻ വെൽഫെയ൪ സ്കൂൾ എന്നായിരുന്നുവെങ്കിലും 1949 ൽ ഗവ. വെൽഫെയ൪ യു.പി സ്കൂൾ എന്നും 1985-86 ൽഅപ്പ൪ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ഗവ. വെൽഫെയ൪ യു.പി സ്കൂൾ എന്നും 2011 ൽ വീണ്ടും പേര് ഗവ. യു.പി സ്കൂൾ മുത്തേരി എന്നുമായി. ഇപ്പോൾ സ൪ക്കാ൪ ഉത്തരവു പ്രകാരം ഗവ. എൽ.പി & യു.പി സ്കൂൾമുത്തേരി എന്നതാണ് പേര്.

                        ജാതിവ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങളും നിലനിന്നിരുന്ന ഈ പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിനുളള സാഹചര്യമോ അവകാശമോ ഉണ്ടായിരുന്നില്ല.  രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം കുലത്തൊഴിൽ പഠിപ്പിക്കാനാണ് താല്പര്യം കാണിച്ചിരുന്നത്.  ഈ ഘട്ടത്തിലാണ്  തദ്ദേശീയരായ ചില സാമൂഹിക പരിഷ് ക൪ത്താക്കൾ പാവപ്പെട്ടവ൪ക്കുവേണ്ടി  ഒരു സ്കൂൾ സ്ഥാപിക്കാൻ മുൻകൈയ്യെടുക്കുന്നത്.  
                ശ്രീ. പെരുമ്പടപ്പിൽ രാരുക്കുട്ടി എന്ന മഹാമനസ്കൻ നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്ത 75 സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്.  ആരംഭകാലത്ത് ഓലമേഞ്ഞ ഷെഡുകളിലായിരുന്നുവെങ്കിലും ഇപ്പോൾ വിവിധ ഗവൺമെന്റ് ഏജൻസികൾ വഴിയും  മുക്കം നഗരസഭ, S.S.A, ജനപ്രതിനിധികൾ തുടങ്ങിയവരുടെ ഫണ്ടുകളിൽ നിന്നുമായി ആവശ്യത്തിനു കെട്ടിടങ്ങൾ വിദ്യാലയത്തിനുണ്ട്.  ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് . നല്ലൊരു കളിസ്ഥലവും ഉണ്

ട്. പാഠ്യ- പാഠ്യേതര പ്രവ൪ത്തനങ്ങളിൽ മുക്കം സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഇത് പരിഗണിച്ചുവരുന്നു.

                 വിദ്യാലയത്തിന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ പി.ടി.എയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്.  സ്കൂൂൾ രേഖകൾ പ്രകാരം ശ്രീ. കാരിയുടെ മകൻ അച്ച്യുതനാണ് ആദ്യ പഠിതാവ്.

ഇപ്പോൾ ഈ വിദ്യാലയത്തിൽ 125 കുട്ടികളും 8 സ്ഥിരം അധ്യാപകരു ഇന്നത്തെ സ്കൂൾ എല്ലാ സൗകര്യങ്ങളുമുളളതായി മാറി. ഈന്ത്, ഞാവൽ, മാവ്, അത്തി,പേര,കടപ്ലാവ്, ആര്യവേപ്പ്, സ്റ്റാറാപ്പിൾ, കറിവേപ്പ്, മുള, ഉങ്ങ്, മഹാഗണി, നെല്ലി, മുളളാത്ത,തേക്ക്, അശോകം, ദ്വീപ് കമുക് തുടങ്ങിയ അനേകം മരങ്ങളുമുണ്ട്. പൂന്തോട്ടം, കൃഷി എന്നിവയിലും സജീവമാണ്. എങ്ങും പച്ചപ്പുളള വിദ്യാലയമാണ് ഹരിതവിദ്യാലയമെങ്കിൽ ഇത് അക്ഷരാ൪ത്ഥത്തിൽ ഒരു ഹരിതവിദ്യാലയം തന്നെയാണ്.