ജി.യു.പി.എസ് മാളിയേക്കൽ/വിദ്യാലയം-ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1942 -ൽ പ്രവർത്തനം ആരംഭിച്ചു.നാട്ടുകാർ പിരിവെടുത്ത് സ്ഥലം വാങ്ങിയാണ് സ്കൂൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ സ്കൂളുകളിലേക്ക് കുട്ടികളെ ആകർശിക്കാൻ മദ്രസ്സപഠനവും

നടന്നിരുന്നു. അറിവ് നേടാൻ വിമുഖത കാണിച്ചിരുന്ന ഒരു തലമുറയായിരുന്നു അന്നത്തേത് . വിശപ്പായിരുന്നു അന്നത്തെ മുഖ്യ പ്രശ്നം. വിശപ്പകറ്റാൻ എന്ത് പോംവഴി എന്നിലോചിക്കുമ്പോൾ

പഠനം പുറത്താവുന്നു. എങ്കിലും അദ്ധ്യാപകരുടേയും നാട്ടിലെ പ്രധാനികളുടേയും താൽപര്യാർത്ഥം സ്കൂൾ സുഗമമായി പ്രവർത്തിച്ചു.

1947ൽ സ്കൂളിൽ നിന്നും മദ്രസയെ വേർപെടുത്തി. സ്കൂളിൽ മതപഠനം പാടില്ലെന്ന സർക്കാർ നിയമം അക്കാലത്താ വന്നിത്. ഒന്നുമുതൽ നാല് വരെയായിരുന്നു ആദ്യഘട്ടത്തിൽ ക്ലാസുകൾ. നാലാം ക്ലാസാകുമ്പോഴേക്കും നിരവധി കുട്ടികൾ കൊഴിഞ്ഞു പോകും. കൂടാതെ അഞ്ചു മുതൽ പഠനത്തിന് കിലോമീറ്ററുകൾ നടന്നു പോവേണ്ട സ്ഥിതിയായിരുന്നതിനാൽ പലരുടേയും പഠനം നാലിലും  തീരും