ലോക ഭീതിയേറിടും കൊറോണ
മഹാമാരിയും
ചൈനയിൽ നിന്നുൽഭവിച്ച വൈറസിനെ
തടയുവാൻ
ലോകാരോഗ്യ സംഘടന ശക്തമാക്കി
ഗവണ്മെന്റും
ജനനന്മ മരണഭീതി മാറ്റി നമ്മെ
കാത്തിടും
അകന്നു നമ്മൾ നിൽക്കണം
മാസ്ക് നമ്മൾ ധരിക്കണം
പോലീസിന്റെ സേവനത്തെ മാനിക്കണം
ലോകരെ
നമ്മുടെ സുരക്ഷക്ക് നമ്മുടെ നാടിൻ
നന്മക്കും ഒത്തൊരുമിച്ചു കൈകൾ കഴുകി
കൊറോണ എന്ന വൈറസിനെ തുരത്തി
നമുക്ക് ഓടിക്കാം
സാമൂഹിക അകലവും ലോക്ക് ഡൗണും
കൊണ്ട് കൊറോണയെന്ന മാരിയെ
അതിജീവിക്കും നമ്മളും
ജാതിയില്ല മതമില്ല വർഗ്ഗചിന്തയൊന്നുമില്ല
മനുഷ്യർ മാത്രം ബാക്കിയായി
സ്നേഹമൊരു ശക്തിയായി..