കോറോണ നാട് വാണീടും കാലം
മനുഷ്യർക്കെങ്ങുമെ ദുഃഖനേരം
തിക്കും തിരക്കും ബഹളമില്ല
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും...
കൈകൾ ഇടയ്ക്കിടെ സോപ്പിടുക
സാമൂഹ്യ അകലം പാലിക്കുക
നമ്മളെ കാക്കുന്ന ദൈവ തുല്യർ
ഡോക്ടർ പോലീസുകാർക്കും നന്ദി
എല്ലാരുമൊന്നായി ചേർന്ന് നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും....