ജി.യു.പി.എസ് മണാശ്ശേരി/എന്റെ ഗ്രാമം
= മണാശ്ശേരി,മുക്കം

[[പ്രമാണം:47340 2nd building.jpeg|thumb|കവാടം]


കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മുക്കം നഗരസഭയിലെ ചെറിയ ഗ്രാമപ്രദേശമാണ് മണാശ്ശേരി. കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 28കി മി കിഴക്കായി സ്ഥിതിചെയ്യുന്നു.മുക്കം , ഓമശ്ശേരി ,മാവൂർ ,ചേന്നമംഗലൂർ , എന്നിവ അടുത്തുള്ള പ്രധാന സ്‌ഥലങ്ങളാണ് .മുക്കം [[പ്രമാണം:47340 courtyard.jpeg|thumb|yard]മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്നു.
മുക്കത്തെക്കുറിച്ച്...
മുക്കം ഒരു കുടിയേറ്റ പ്രദേശമാണ്. 1940-ൽ മലബാറിൻറെ കിഴക്കൻ മലയോരങ്ങളിൽ കുടിയേറ്റം ആരംഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം വിതച്ച കെടുതികളിൽ പ്രധാനമായ ഒന്നായിരുന്നു ദാരിദ്ര്യവും പട്ടിണിയും. കേരളത്തിൽ ക്ഷാമവും വിലക്കയറ്റവും സൃഷ്ടിച്ച ദുരിതക്കയം താങ്ങാനാവാതെ സാധാരണക്കാർ വലഞ്ഞു. പകർച്ച വ്യാധികളും വേട്ടയാടി. വിഭവങ്ങളുടെ ദുർലഭ്യത പൊതു വിതരണ സംവിധാനത്തെയും അപര്യാപ്തമാക്കി. പനങ്കഞ്ഞിയും താളും തവരയും ഒക്കെ ആയിരുന്നു സാധാരണക്കാരൻ അന്ന് ജീവൻ നിലനിർത്താൻഭക്ഷണമാക്കിയത്. കൃഷി ജീവിതോപാധിയാക്കിയ വലിയൊരു ജന വിഭാഗം മധ്യ തിരുവിതാംകൂറിൽ ഉണ്ടായിരുന്നു. നാടിലെ ചെറിയ ഭൂമി വിറ്റാൽ മലബാറിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കമെന്ന അറിവ് അവരെ മലബാറിലേക്ക് ആകർഷിച്ചു.
ഈ പ്രദേശത്തെക്കുറിച്ച് വ്യക്തമായ വിവരവും ധാരണയും ഇല്ലാതെയായിരുന്നു അവർ മലബാറിലെത്തിയത്. ഭാരതത്തിൻറെ സ്വാതന്ത്ര്യത്തിന് മുൻപ് അംശം അധികാരികളുടെ അധികാരതിൻ കീഴിലായിരുന്നു ഈ പ്രദേശം.സമുദായ ആചാരങ്ങളിൽ നിഷ്ഠയും ഭ്രഷ്ടും കൽപിക്കാൻ ദേശത്തെ നാടുവാഴികളായിരുന്ന മണ്ണിലിടം നായന്മാർക്ക് സാമൂതിരി അധികാരം കല്പിച്ചു നൽകിയിരുന്നു. വിവിധ മതസ്ഥർ താമസിച്ചു വരുന്ന ഈ നാടിന്നോളം തന്നെ പഴക്കമുണ്ട് പ്രദേശത്തെ മത സൗഹാർദ്ദത്തിന്. പുളിയക്കോട്ട്, വയലിൽ,ബല്യംബ്ര തുടങ്ങിയവയാണ് പ്രധാന മുസ്ലിം തറവാടുകൾ. അത്തിക്കമണ്ണിൽ, കൊറ്റങ്ങൽ,കോടക്കാട്ട്താലശ്ശേരിത്താഴത്ത്, പാലക്കടവത്ത്,പാലിയിൽ, പെരുമ്പടപ്പിൽ, പനകരിമ്പനങ്ങോട്ട്, കല്ലൂര്, വാലത്ത്, മേക്കുണ്ടാറ്റിൽ, എരഞ്ഞങ്കണ്ടി, വഴക്കാമണ്ണിൽ, പാട്ടശ്ശേരി തുടങ്ങിയവയാണ് പ്രധാന തീയ്യർ തറവാടുകൾ. ഈ മേഖലയിൽ കുടിയേറ്റം ആരംഭിച്ചത് തിരുവമ്പാടിയിലാണ്.1942-ൽ തിരുവമ്പാടി പ്രദേശം നായര്കൊല്ലി എന്നാണ് അറിയപ്പെട്ടിരുന്നത്.കുടിയേറ്റക്കാരിൽ ഭൂരിഭാഗവും സുറിയാനി കത്തോലിക്കരായിരുന്നു.

ചിത്രശാല

<gallery> പ്രമാണം:47340 main building.jpeg|കവാടം
പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- MAMO കോളേജ് മണാശ്ശേരി
- KMCT ഹോസ്പിറ്റൽ മണാശ്ശേരി
- KMCT എഞ്ചിനീയറിംഗ് കോളേജ്
- MKHMMOHSS മണാശ്ശേരി
- MMO LPSനെല്ലിക്കുന്ന്
സമീപത്തുള്ള പ്രധാന ക്ഷേത്രങ്ങൾ
- ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്‌ണു ക്ഷേത്രം
- മേച്ചേരി ശിവ ക്ഷേത്രം
- ഉദയമംഗലം കാവ്
സമീപത്തുള്ള പ്രധാന ആശുപത്രികൾ
KMCT ഹോസ്പിറ്റൽ മണാശ്ശേരി
EMS ഹോസ്പിറ്റൽ മുക്കം
st ജോസഫ് ഹോസ്പിറ്റൽ മുക്കം