ആദിത്യ ദേവന്റെഓമൽ കരങ്ങൾ
ജനലിലൂടെഎത്തി നോക്കി
മുടിപ്പുതച്ചു കിടക്കുന്ന
എന്റെ മേൽ മെല്ലെ വന്നു തഴുകീടുന്നു
പെട്ടെന്നുണർന്നു ഞാൻ കണ്ണുതുറന്നു
എന്തൊരു സുഖമാണ്പൊൻവെയിലിന്
ജനലിനപ്പുറം മുല്ലപ്പൂക്കൾ പുഞ്ചിരിക്കുന്നു.
വിഷമത്തോടെ ഞാനോർത്തു
ഇങ്ങിനെ കിടക്കാൻ നേരമില്ല
ഇന്നെനിക്ക് സ്കൂളിൽ പോവണ്ടേ
ഉമ്മ പറയുന്നതു കേട്ടു
കുറച്ച് നേരം കൂടി ഉറങ്ങിക്കോട്ടെ
കോവിഡല്ലേ. ലോക്ക് ഡൗണല്ലേ
അപ്പോഴാണ് ഞാനോർത്തത്
എപ്പോഴും കൈ കഴുകിയാൽ മതി
മാസ്ക് ധരിച്ചാൽ മതി
വീട്ടിലിരുന്നാൽ മതി