ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
ഇപ്പോൾ നാം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന രോഗം. അതിൽ മുഖ്യ പങ്കുവഹിക്കുന്ന മൂന്നു പ്രധാന ഘടകങ്ങളാണ് പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവ. മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി. പരിസ്ഥിതിയിൽ വരുന്ന ക്രമീകരണമില്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു. വനങ്ങൾ വച്ചു പിടിപ്പിച്ചും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. വ്യവസായ ശാലകളിൽ നിന്നും വരുന്ന പുക പരിസ്ഥിതിയെ മലിനമാക്കുന്നു. കൃഷിക്കു വേണ്ടി മനുഷ്യൻ രാസ വളങ്ങളും കീടനാശിനികളും ഇന്ന് ഉപയോഗിക്കുന്നു. ഇത് പരിസ്ഥിതിക്ക് വളരെ അധികം ദോഷകരമാണ്. ഇതിനു പരിഹാരമായി നാം ജൈവവളം ഉപയോഗിക്കണം. ധനം സമ്പാദിക്കുവാനായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ നശിക്കുന്നത് നമ്മൾ തന്നെയാണ്. നമ്മുടെ ജീവിതത്തിൽ നാം പാലിക്കേണ്ട ഒന്നാണ് ശുചിത്വം. അതിനു നാം ഏറെ പ്രാധാന്യം കൊടുക്കണം. കൈകൾ കഴുകിയും, പരിസരം വൃത്തിയാക്കിയും, ആഹാര കാര്യങ്ങളിൽ ശ്രദ്ധിച്ചും നാം വ്യക്തി ശുചിത്വം പാലിക്കണം അല്ലെങ്കിൽ നമുക്ക് പലതരം രോഗങ്ങൾ പിടിപെടും. അതിനു വേണ്ടി നാം ഒരോരുത്തരം ശ്രദ്ധ ചെലുത്തണം. ഇപ്പോഴത്തെ കാലത്ത് നമ്മൾ പ്രത്യേകിച്ചും ശ്രദ്ധിക്കണം. ലക്ഷക്കണക്കിനു ആളുകൾ നമുക്ക് ചുറ്റും മരിച്ചു കൊണ്ടിരിക്കുന്നത് കൊറോണ എന്ന വൈറസിന്റെ ആക്രമണം മൂലമാണ്. വ്യക്തി ശുചിത്വം എന്നത് ഒരോ മനുഷ്യന്റേയും കടമായാണ് എന്ന ബോധം നമ്മൾ ഒരോരുത്തരിലും ഉണ്ടായിരിക്കണം. കാലവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ മൂലം പലതരം രോഗങ്ങൾ ഉണ്ടാകാം. ശരീരത്തെ രോഗങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതിനു നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാതെ വേറെയൊരു മാർഗമില്ല. പ്രതിരോധ ശേഷി കൂട്ടാൻ നമ്മൾ വ്യക്തി ശുചിത്വവും, സാമൂഹ്യ ശുചിത്വവും പാലിക്കണം. സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകണം. രണ്ടു നേരം കുളിക്കണം. ആരോഗ്യപ്രമായ ഭക്ഷണം കഴിക്കണം.ഭക്ഷണം വലിച്ചു വാരി കഴിക്കാതെ ആവശ്യത്തിനു മാത്രം കഴിക്കണം. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. വെള്ളവും നന്നായി കുടിക്കണം. അതു നമ്മുടെ ഉന്മേഷം വർദ്ധിപ്പിക്കും. നല്ലവണ്ണം ഉറങ്ങണം. ഇത്തരം കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിൽ ചെയ്യേണ്ടത്.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം