ജി.യു.പി.എസ് പുള്ളിയിൽ/ഫുട്ബോൾ മേള
സ്കൂൾ ഗ്രൗണ്ട് നവീകരണത്തിന്റെ ഭാഗമായി പുള്ളിയിൽ ജി യു പി സ്കൂളും, ചലഞ്ചർ ആർട്‌സ്&സ്പോർട്സ് ക്ലബ്ബ് പുള്ളിയിലും സംയുക്തമായി മെഗാ ഫുട്ബോൾ മേള (ഫൈവ്‌സ്) സംഘടിപ്പിച്ചു. 43 ടീമുകളാണ് ഈ മേളയിൽ മാറ്റുരച്ചത് . 10000 രൂപയും ട്രോഫിയും നേടിക്കൊണ്ട് വാസ്കോ വാരിക്കൽ ജേതാക്കളായി. വിജയികളായ വാരിക്കൽ വാസ്കോ ക്ലബ്ബ് അംഗങ്ങൾ, ബ്ലോക്ക് മെമ്പർ ഫാത്തിമ സലീം,പുള്ളിയിൽ ജി യു പി സ്കൂൾ ഹെഡ്മാസ്റ്റർ കെ വി ജയകുമാർ എന്നിവരിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.