ജി.യു.പി.എസ് പള്ളിക്കുത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയ ചരിത്രം

അക്ഷര വെളിച്ചത്തിന്റെ പൊൻ പ്രഭ ചൊരി‍ഞ്ഞുകൊണ്ട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നേത്രത്വത്തിൽ 1954 സെപ്തംബർ 29ന് ആരംഭിച്ചതാണ് നമ്മുടെ വിദ്യാലയം. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഇവിടെ ഇന്ന് പ്രീ-പ്രൈമറി മുതൽ 7 വരെ 384 വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഉളള ഒരു സ്ഥാപനമായി വളർത്തിരിക്കുന്നു. 1976-77 അധ്യയന വർഷത്തിലാണ് 5-ാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയത്തെ 7-ാം ക്ലാസ്സ് വരെയാക്കി ഉയർത്തിയത്. വിദ്യാലയത്തിനായുള്ള 2 ഏക്കർ ഭൂമി ബഹുമാന്യനായ ശ്രീ ബാലഗോപാലൻ നായർ സംഭാവനയായി നൽകി. പി.ടി.എയുടെ നേതൃത്വത്തിൽ നാട്ടുകാർ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് സ്കൂളിന്റെ കളിസ്ഥലം.