ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/രാജുവിന്റെ ലോക്ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
രാജുവിന്റെ ലോക്ക് ഡൗൺകാലം

പതിവുപോലെ രാജു നേരത്തെ എണീറ്റു. മുത്തശ്ശി ജോലി തിരക്കിലായിരുന്നു. രാജുവിന്റെ അച്ഛൻ ഒരു ഡോക്ടറാണ്. അമ്മ അവനെ പ്രസവിച്ചപ്പോൾ തന്നെ അവനെ വിട്ടു പോയി. ഇപ്പോൾ അവൻറെ കാര്യങ്ങൾ എല്ലാം നോക്കുന്നത് മുത്തശ്ശിയാണ്. ഇപ്പോഴുള്ള ഈ കൊറോണ വൈറസിൽ നിന്ന് രോഗികളെ മുക്തരാക്കാൻ വേണ്ടി അവൻറെ അച്ഛൻ ഹോസ്പിറ്റലിൽ തന്നെയാണ്. ഇവർ കൂടാതെ ഇവരുടെ വീട്ടിൽ രാജുവിന്റെ അമ്മാവനും ഉണ്ട്. എന്നാൽ ഇന്ന് രാജു വളരെ സന്തോഷത്തിലാണ്. കാരണം അവൻറെ അച്ഛൻ ഇന്ന് വീട്ടിൽ വരുന്നുണ്ട്. അച്ഛൻ നേരത്തെ തന്നെ വന്നു, കൈ കഴുകി കുളിച്ചതിനു ശേഷം വീട്ടിൽ കയറി. അപ്പോൾ രാജു അച്ഛനോട് ചോദിച്ചു "അച്ഛൻ എന്തിനാ വീട്ടിൽ കയറുന്നതിനു മുൻപ് കുളിച്ചത് കൈ കഴുകിയാൽ മാത്രം പോരേ... " അപ്പോൾ അച്ഛൻ പറഞ്ഞു :"നമ്മൾ പുറത്തുപോയി വരുമ്പോൾ കൈ കഴുകിയാൽ മാത്രം പോരാ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, പോയി വരുമ്പോൾ കൈകൾ നന്നായി കഴുകുക, വെറുതെ പുറത്തിറങ്ങി നടക്കാനും ഇരിക്കാനും പാടില്ല."

"നമ്മളിങ്ങനെ വീട്ടിലിരുന്നും ശുചിത്വം പാലിച്ചു പരിസരം വൃത്തിയാക്കിയും ഈ മാരക വൈറസിനെ പ്രതിരോധിച്ച് വിജയം കൈവരിക്കും" അച്ഛൻ പറഞ്ഞു. അവൻ മുത്തശ്ശിയുടെ അടുത്തു ചെന്നിരുന്നു.മുത്തശ്ശി അപ്പോൾ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. അവൻ ചോദിച്ചു, അമ്മാവൻ എവിടെ എന്ന്. അപ്പോൾ മുത്തശ്ശി പറഞ്ഞു കടയിലേക്ക് പോയിരിക്കുകയാണ്. അപ്പോൾ രാജു ചോദിച്ചു "അച്ഛൻ എന്നോട് പറഞ്ഞല്ലോ ഇപ്പോൾ ആരും പുറത്തിറങ്ങരുതെന്ന്" മുത്തശ്ശി പറഞ്ഞു അത്യാവശ്യ സാധനങ്ങൾ കടയിൽ നിന്നും വാങ്ങാൻ വേണ്ടി മാത്രം കടയിൽ പോകാം. കൊറോണ കാലമായതുകൊണ്ട് വാഹനങ്ങൾ ഒന്നും ഉണ്ടാവുകയില്ല. രാജു ചോദിച്ചു "പിന്നെ എങ്ങനെയാണ് അമ്മാവൻ കടയിലേക്ക് പോയത്, എങ്ങനെ ഈ തിരിച്ചുവരും" ചോദ്യം കേട്ട മുത്തശ്ശി ഒന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു "ഇപ്പോൾ വാഹനയാത്ര ഇല്ല. കാൽനടയാത്ര മാത്രം അത്യാവശ്യത്തിന് മാത്രം പുറത്തു പോകാം. "രാജു പഠിക്കാൻ മിടുക്കനായിരുന്നു. സ്കൂളിൽ പോകാൻ നല്ല ഇഷ്ടമായിരുന്നു. കൊറോണ കാരണം സ്കൂളുകൾക്ക് എല്ലാം അവധി ആയിരുന്നു. എന്നാലും അവൻ പരിസരം ശുചിയാക്കിയും വ്യക്തിശുചിത്വം പാലിച്ചും മുത്തശ്ശിയെ സഹായിക്കുകയും ചെയ്തു.


ഫാത്തിമ ജസീല സി കെ
6 A ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ