വന്നിതല്ലോ മഹാമാരി
ഭീതിപൂണ്ടിടുന്നു സർവ്വലോക രും
കൈകൾ കൂപ്പി പ്രാർത്ഥിപ്പൂ,
ബാലകരാം നമ്മളിന്ന്
രോഗമുക്തിയേകണേ...
ശാന്തി ഭവിക്കണേ...
ലോകനന്മക്കായ് ഒന്നിച്ചു നിൽക്കണേ...
പാറിക്കളിക്കേണ്ട നമ്മളെല്ലാവരും
ഒറ്റയ്ക്കു കൂട്ടിൽ തളർന്നിരിക്കുന്നു.
വൃത്തിയും ശുദ്ധിയും കാത്ത് സൂക്ഷിക്കാം
കൈകൾക്കൊപ്പം മനസ്സും ശുദ്ധമാക്കാം...
ഭീതിയല്ല നമുക്കിനിയാവശ്യം
ജാഗ്രതയാണു മറുമരുന്ന്
ഒന്നിച്ചു കൈതൊഴാം ആരോഗ്യപാലകരെ
ഒന്നിച്ചു കൈതൊഴാം ജീവൻ പൊലിഞ്ഞവർ
തൻ ആത്മശാന്തിക്കായി...