ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/പ്രകൃതിയുടെ നൊമ്പരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ നൊമ്പരങ്ങൾ

മരങ്ങൾ വെട്ടിനശപ്പിക്കുന്ന പുതു തലമുറക്ക് പ്രചോദനമായേക്കുന്ന ഒരു കഥ. ഒരു മരം വെട്ടിയാൽ പകരം പത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കണം. ആ മരത്തിൻ്റെ ഒരു താളു കൊണ്ടാകില്ലേ നാമിന്നെഴുതുന്ന ഓരോ പേപ്പറും.എത്രയ ത്ര പേപ്പറുകളാണ് ദിനംപ്രതി നാം നാശമാക്കുന്നത്. ഒരു ദിവസമെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. അങ്ങനെയൊരു കടലാസ്സിൻ്റെ നൊമ്പരമാണ് എൻ്റെ കഥയിലെ താരം. ഞാൻ വെറുമൊരു നോട്ടുബുക്കിലെ കടലാ സായിരുന്നു. ഈ നോട്ടുബുക്കിൻ്റെ ഉടമസ്ഥൻ ആകാശ് എന്നൊരു വികൃതിപ്പയ്യനാണ്. തൊട്ടതിനും തുണഞ്ഞതിനുമെല്ലാം ദേഷ്യം വരുന്ന ആളാണ് ആകാശ്. ദേഷ്യമെല്ലാം തീർക്കൽ എങ്ങനയെന്നോ?. പുസ്തക താളുകൾ കീറി യും ചുരുട്ടിയും എല്ലാം ദേഷ്യം തീർക്കും. ചിലപ്പോൾ ആകാശത്തേക്ക് റോക്കറ്റു കൾ എറിഞ്ഞു കളിക്കും.അവൻ്റെ അച്ഛനുമമ്മയും രാപ്പകൽ പണിയെടുത്ത് ഉണ്ടാക്കുന്ന തുച്ഛ വരുമാനം കൊണ്ടാണ് പുസ്തകങ്ങളും പേനയും പേനയും പെൻസിലുമെല്ലാം വാങ്ങിക്കൊടുക്കുന്നത്. പാവം അച്ഛനുമമ്മയും. മകനൊരു പ്രകൃതി സ്നേഹി ആകാനായിരുന്നു ആ മാതാപിതാക്കളുെടെ ആഗ്രഹം. എന്നാൽ മകനതിന് വിപരീതമായി വളരുമ്പോൾ ആ അമ്മ മനസ്സിൽ എത്ര നൊമ്പരപ്പൂക്കൾ വിരിഞ്ഞിട്ടുണ്ടാകും... അങ്ങനെ ആകാശിൻ്റെ അടുത്ത സ്കൂൾ ദിനം തുടങ്ങുകയായി. സാധാരണ വരാറുള്ള സ്മിത ടീച്ചറല്ല ഇന്ന് വന്നത്.ഇതൊരു പുതിയ ടീച്ചറാണ്. എല്ലാവരും ആകാംക്ഷയോടെ ടീച്ചറെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ടീച്ചർ എല്ലാവരെയും പരിചയപ്പെട്ടു. എൻ്റെ പേര് റോസി എന്ന് ടീച്ചർ പറഞ്ഞു. എല്ലാവർക്കും ആകാംക്ഷ ടീച്ചർ എന്താവും പഠിപ്പിക്കുന്നത്? കണക്കാകല്ലേ.... ചിലർ അടക്കം പറഞ്ഞു.പെട്ടന്ന് ടീച്ചർ തുടങ്ങി. പ്രകൃതി പാഠങ്ങൾ.എല്ലാവരും നിശ്ശബ്ദമായി.വികൃതിയായ ആകാശ് പോലും. പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണമെന്നും പരിപാലിക്കണമെന്നുമെല്ലാം റോസി ടീച്ചർ പറഞ്ഞു കൊടുത്തു. ഇതു കേട്ട ആകാശിൻ്റെ മനസ്സിൽ ഒരു ചിന്ത നാമ്പിട്ടു. ഞാനൊരു പ്രകൃതി സ്നേഹി ആകണമെന്നുള്ള ചിന്ത. അന്നു മുതൽ ആകാശ് അതിനുള്ള പരിശ്രമങ്ങൾ പെയ്തു തുടങ്ങി.അവൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അവന് താഴെയുള്ള കുട്ടികൾ ചെടികൾ പിഴുതെടുക്കുന്നത് കണ്ടാൽ ശാസിക്കാതെ പറഞ്ഞു മനസ്സിലാക്കി. ടീച്ചർമാർക്കൊക്കെ സംശയം ഇത് ആകാശ് തന്നെയാണോ? ആകാശിന് പരീക്ഷ സമയമെത്തി. അവൻ കിണഞ്ഞു പരിശ്രമിച്ചു. ഒമ്പതാം ക്ലാസിലേക്കവൻ ഒന്നാം റാങ്കോടെ ജയിച്ചു. ക്ലാസിലെ പഠിപ്പിസ്റ്റുകൾ അന്തം വിട്ടു. തങ്ങളെ ആകാശ് തോൽപിച്ചിരിക്കുന്നു .ഒമ്പതാം ക്ലാസിലും അവൻ വിജയിച്ചു.ഇനി പത്താം ക്ലാസല്ലേ.. ആകാശിനെ എങ്ങനെയെങ്കിലും തറപറ്റിച്ചിട്ട് മുന്നേറണമെന്ന വാശി എല്ലാവർക്കുമുണ്ട്.SSLC പരീക്ഷാ ദിനങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു.ഇനി റിസൾട്ടിനുള്ള കാത്തിരിപ്പുകൾ മാത്രം. റിസൽറ്റ് വന്നു. ആകാശിന് Full A + അവൻ്റെ അമ്മക്ക് ഇതിലും വലിയ സന്തോഷം ഇനിയില്ല . ആകാശിപ്പോൾ ഒരു പ്രകൃതി സ്നേഹി മാത്രം.അവനിപ്പോൾ പ്രകൃതിയെ കുറിച്ച് ക്ലാസെടുക്കുന്നു. പ്രകൃതിസംരക്ഷണത്തിനായ് പോരാടുന്നു.മരങ്ങൾ വെട്ടുന്നതിനെ ശക്തമായി എതിർക്കുന്നു. ഇപ്പോൾ ആകാശിന് തിരക്കൊഴിഞ്ഞ സമയമില്ല. പ്രകൃതിയോടൊപ്പം ആ കാശും വളരുന്നു. 😊

ഫാത്തിമ സന.സി.കെ
5 D ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ