മെല്ലൊന്നു മുറ്റത്തെക്കിറങ്ങി
മെല്ലൊന്നു മിഴികൾ
റോട്ടിലേക്കു നട്ടു
തിരിയുന്ന ക്യാമറ ;
വടിയുമായ് നിൽക്കുന്ന
പോലീസും
മുറ്റം കടന്നൊന്നു പോയലടി
വാങ്ങും
ഫൈനടക്കലും
വണ്ടിപിടിക്കല്ലും
ഒറ്റക്കിരുന്നു മടുക്കും നേരം
പുറത്തൊന്നുലാത്താനും
വിലക്കു വന്നു
പുകയുന്ന അഗ്നി
ശമിക്കുവാൻവേണ്ടി
ഇത്തിരി ജലം ഒഴിക്കുവിൻ
കൂട്ടരേ
മാസ്ക്കുകൽ ധരിച്ച്
കൈകൾ കഴുകി
കോവിഡിനെ തള്ളി
നീക്കിടാം കൂട്ടരേ
വീട്ടിലിക്കാം
കളിക്കാം പഠിക്കാം
നമ്മുക്കൊന്നിച്ച്
പൊരുതിടാം കൂട്ടരേ