ജി.യു.പി.എസ് ആറ്റൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി മാലിന്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മാലിന്യം

          പരിസ്ഥിതി മാലിന്യം
ദുർഗ്ഗന്തപോരിതമന്തരീക്ഷം.
ദുർജ്ജനങ്ങൾ തൻ മനസ്സ് പോലെ .
ദുരോഗമിക്കുമീ കാഴ്ച കാണാൻ.
ദുരേക്ക് പോകണ്ട കാര്യമില്ല.
ആശുപത്രിക്കു പരിസരത്തും.
ആരോഗ്യ കേന്ദ്രത്തിന് മുന്നിലായും.
ഗ്രാമപ്രദേശത്തും നഗരത്തിലും.
ഗണ്യമായ് കൂടുന്നു മാലിന്യങ്ങൾ.
അമ്പലമുറ്റത്ത് തൻ മുന്നിലും.
അങ്ങിങ്ങു പ്ളാസ്റ്റിക്ക് തൻ മാലിന്യം.
വിനോദ കേന്ദ്രങ്ങൾ തൻ മുന്നിൽ വരെ.
വീഴുന്നു ചവറുതൻ കൂമ്പാരങ്ങൾ.
തന്നുടെ വീടുകൾ ശുദ്ധമാക്കി.
തന്നയും വെയ്ക്കുന്നുതെന്നു ചിലർ.
മാലിന്യ ഭാണ്ഡത്തിൽ ആക്കി നിത്യം.
മാറ്റിയിടുന്നു പൊതു സ്ഥലത്തായ്.
കുളവും പുഴകളും തോടുകളും.
കുപ്പ നിറഞ്ഞു കവിഞ്ഞിടുന്നു.
ഇളനീരു പോലുള്ള ശുദ്ധജലം.
ചെളി മൂടി ആകെ നശിച്ചുപോയി.
നഗരസഭയും ജനവും
നാടിനെ ദുർഗ്ഗതിയാക്കി തീർന്നു.
പ്രശ്ന പരിഹാരത്തിന് വേണ്ടി.
പഠന സങ്കേതത്തെ അയച്ചിടുന്നു.
നായയും കോഴിയും കാക്കകളും.
 നാടിനെ ശുദ്ധീകരിച്ചിടാനായ്.
കൂട്ടിയിട്ടിട്ടുള്ള ചപ്പു കൂന.
കൂട്ടമായ് തട്ടിനിരത്തിടുന്നു.
മഴ പെയ്തു വെള്ളമൊഴുകിയെന്നാൽ.
മാരക രോഗം പടർന്നിടുന്നു.
ദൈവത്തിൻ സ്വന്തമായ് കേരളത്തിൽ .
ദൈന്യമായ് ചിത്രങ്ങൾ ഈ വിധത്തിൽ.
 

മുഹമ്മദ് മുസ്സമ്മിൽ കെ.എ
5 A ജി.യു.പി.എസ് ആറ്റൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത