പരിസ്ഥിതി     

എന്താണ് പരിസ്ഥിതി, നാം ഓരോരുത്തർക്കും അറിയാവുന്നതാണ് അല്ലേ, എന്നാൽ പരിസരവും പരിസ്ഥിതിയും ഒന്നാണോ, നമ്മെ സംബന്ധിച്ചിടത്തോളം രണ്ടും തമ്മിൽ വ്യത്യാസം ഉണ്ടാവണമെന്നില്ല. ഒരു ജീവിയുടെ ചുറ്റുപാടിനെയാണ് പരിസരം എന്ന് പറയുന്നത്. എന്നാൽ മനുഷ്യന്റെ ചുറ്റുപാടുമുള്ള സാമ്പത്തികവും, സാമൂഹികവും, ജീവശാസ്ത്രപരവുമായ ആകെ തുകയാണ് പരിസ്ഥിതി. പരിസ്ഥിതി മൂന്ന് തരമാണുള്ളത്, ഭൗതിക പരിസ്ഥിതി ,ജൈവിക പരിസ്ഥിതി ,സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി പരിസ്ഥിതിനശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. എന്നാൽ പരിസ്ഥിതി എന്നത് അതിന്റെ കാഴ്ചപ്പാടിൽനിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. എന്താണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പരിസ്ഥിതിനശീകരണം എന്നതിലൂടെ നമുക്ക് സഞ്ചരിച്ചു നോക്കാം. പരിസ്ഥിതി നശീകരണം എന്നാൽ പാടം,ചതുപ്പുകൾ എന്നിവ നികത്തൽ,അണക്കെട്ടുകൾ നിർമിക്കുക, കാട്, മരം വെട്ടിനശിപ്പിക്കുക, കുഴൽ കിണറിന്റെ അമിത ഖനനം, വ്യവസായ ശാലകളിൽ നിന്നുള്ള പുക, അവിടന്ന് ഒഴുക്കി വിടുന്ന വിഷാംശ ജലം, വാഹനങ്ങളുടെ പുക, അമിത രാസകീടനാശിനി ഉപയോഗം എന്നിവ പരിസ്ഥിതിയെ ദിനംപ്രതി കൊന്നുകൊണ്ടിരിക്കുകയാണ്. നാം എല്ലാവർഷവും പരിസ്ഥിതി ദിനം കൊണ്ടാടുന്നത് മനുഷ്യനെ പ്രകൃതിയോടിണക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്, എന്നാൽ ആഗോളതാപനം, മലിനീകരണം, വന നശീകരണം എന്നിവമൂലം പ്രകൃതി ഇല്ലാതാവുന്നു, ഈ പരിസ്ഥിതിയെ പച്ചപ്പാർന്നതും മാലിന്യ മുക്തവുമാക്കാൻ ഇന്ന് ലോകജനത ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നല്ല നാളേക്കായി മരങ്ങൾ വെച്ചു പിടിപ്പിക്കുക, ജലം മലിനമാക്കാതിരിക്കൽ, പ്ലാസ്റ്റിക് ഉപയോഗം കുറക്കൽ പോലുള്ള ചെറിയ കാര്യങ്ങളെങ്കിലും നാം ചെയ്യേണ്ടിയിരിക്കുന്നു, ഇനിയും നാം ജാഗ്രത പാലിച്ചില്ലെങ്കിൽ കൃത്രിമമായി നിർമിച്ച മഴയും ഓക്സിജനുമായി അധിക കാലം ഭൂമിയിൽ ജീവിക്കാനാവില്ലന്ന് തീർച്ചയാണ്. അതിനായി മനുഷ്യനെ പ്രകൃതിയുമായി എന്ത് വിലകൊടുത്തും ഇണക്കിച്ചേർക്കേണ്ട ഉത്തരവാദിത്തം മനുഷ്യരായ നമുക്ക്തന്നെയാണ്.......

മുഹമ്മദ് ദിൽഷാദ് സി പി
7 C ജി യു പി എസ് വീമ്പൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ