ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഓരോ വ്യക്തിയുടെ ജീവിതത്തിലും പരമപ്രധാനമായ ഒന്നാണ് ശുചിത്വം പാലിക്കുക എന്നത്.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരേ പോലെ പ്രാധാന്യമർഹിക്കുന്നു.

വ്യക്തി ശുചിത്വത്തിൽ പ്രധാനപ്പെട്ടത് ശരീര ശുചിത്വമാണ്.ദിവസവും കുളിക്കുക, പല്ലു തേക്കുക, ശരിയായി വസ്ത്രം ധരിക്കുക, നല്ല ആഹാരം കഴിക്കുക, നഖങ്ങൾ വെട്ടി വൃത്തിയാക്കുക തുടങ്ങിയവയൊക്കെയാണ് ശരീരശുചിത്വം കൊണ്ട് ഉദ്ദേശിക്കുന്നത്... ഇതു വഴി നമുക്ക് പല രോഗങ്ങളെയും തടയാം..

പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത്.വീടും പരിസരവും ശുചിയാക്കുന്നതിലൂടെ പ്ലാസ്റ്റിക്കിൻ്റെ ദുരുപയോഗം കുറയ്ക്കുവാനും വായു , ജലം , മണ്ണ് തുടങ്ങിയവയെ മാലിന്യ വിമുക്തമാക്കാനും കൂടാതെ നല്ല പരിസ്ഥിതിയെ ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നു...

നല്ല ശുചിത്വ ശീലങ്ങൾ നല്ല ആരോഗ്യ ശീലങ്ങളെ വാർത്തെടുക്കുന്നു. അതു വഴി നല്ലൊരു സമൂഹത്തെത്തന്നെ ഉണ്ടാക്കിയെടുക്കാൻ നമുക്കു സാധിക്കും...

നല്ലൊരു സമൂഹത്തിൽ വളരുക എന്നത് ഓരോ പൗരൻ്റേയും അവകാശവും അഭിമാനവുമാണ്....

ദിയ.ടി.പി
1 ബി ജിയുപിഎസ് മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം