പ്രതീക്ഷ

അപ്രതീക്ഷിതമീയവധിക്കാലം
അനന്തമായി നീളുന്നു
ആധിയുണ്ട് മനസ്സിൽ
അകലെയിരിക്കുന്ന
കലാലയത്തിലേക്കൊന്നെത്തി നോക്കാൻ....
അവസാനിക്കുമോ
ഈ ദുരിത കാലം...
കാര്യങ്ങളേറെയുണ്ട് ചെയ്യുവാൻ
കഥകളേറെയുണ്ട്മെനയുവാൻ
കണ്ടെത്തുവനായി
പലകാര്യങ്ങളും
കാർന്നുതിന്നുന്ന
സമയത്തെ പിടിച്ചു കെട്ടുവാൻ കരുതലോടെ
ഓരോ ചുവടുവെപ്പും.....
പഴയ കളികളൊക്കെ തപ്പിയെടുക്കാൻ
പരക്കം പായുകയാണ് ഞാൻ
പന്തുകളി മുതൽ ഒളിച്ചു കളി വരെ..
പിന്നെ കുറേ പുതിയ കളികൾ
പഠനം മുടങ്ങാതെ
പലതും ചെയ്യുവാനായി
പരതി ഞാൻ ഒരുപാട്..
ഇനിയുമെത്ര നാൾ
ഈ ദുരിതകാലം
ഇത്രമേൽ
പരീക്ഷിക്കുവാൻ
ഈ ലോകമെന്തുചെയ്തു?
ഈ മഹാമാരിയെ
തുരത്തുവാൻ
ഇനിയെന്തു ചെയ്യണം
ദൈവമെ ഞങ്ങൾ..

ഫാത്തിമ റുമൈന . A
4 B ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത