ആകാംക്ഷയുടെയും
നെഞ്ചിടിപ്പിൻ്റെയും
ചുടു നെടുവീർപ്പുകൾ.....
ചുറ്റിലും ആകുലതകൾ
കനം തൂങ്ങുന്ന മുഖഭാവം
പരിശോധനാ ഫലം
കാത്തിരിപ്പ് ....
പ്രതീക്ഷയുടെയും
ആശങ്കയുടെയും
മണിക്കൂറുകൾ ...
നെഗറ്റീവാകണേ....
പ്രാർത്ഥനയോടെ...
ആത്മവിശ്വാസത്തിൻ്റെ
മെഴുകുതിരി നാളമായ്
മാലാഖമാർ ...
പരിചരണവും
സാന്ത്വനവുമായ്
ചേർന്നിരിക്കുവാൻ
വിധിക്കപ്പെട്ടവർ
ആധിയില്ലാതെ....
അകലങ്ങളില്ലാതെ ....