മന‍ുഷ്യൻ

അമ്മേ.... എനിക്ക് വിശക്കുന്നു , ദാഹിക്കുന്നുമുണ്ട് . ഇത്തിരി വെള്ളമെങ്കിലും കിട്ടുമോ ? എൻ്റെ പൊന്നുമോനെ ഞാൻ എവിടുന്നാ വെള്ളം കൊണ്ടുവരിക , എല്ലായിടവും വറ്റിവരണ്ടിരിക്കുകയാണ്.അമ്മേ എനിക്ക് നെഞ്ചുവേദനിക്കുന്നു, ശ്വാസം കിട്ടുന്നില്ല. മോൻ വാ,നമുക്ക് പുറത്തേക്ക് ഇറങ്ങാം. എന്നാൽ പുറത്തേക്ക് ഇറങ്ങി യപ്പോൾ ആ അമ്മയും,മകനും കണ്ട കാഴ്ച ഏറെ ദയനീയമായിരുന്നു. ശ്വാസം പോലും കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾ മണ്ണിൽ പിടഞ്ഞു വീഴുന്നു.തല ചായ്ക്കാൻ ഒരു തണൽ മരം പോലും കാണുന്നില്ല. മനുഷ്യനെ കാർന്നു തിന്നുന്ന ചൂട്. സൂര്യാഘാതം സഹിക്കാൻ വയ്യാതെ കുഴഞ്ഞ് വീണ് മരിക്കുന്നു ചിലർ,ഒരു തുള്ളി വെള്ളം പോലും കിട്ടാതെ പരസ്പരം കലഹിക്കുന്നു.മനുഷ്യൻ മനുഷ്യനെ തന്നെ കൊത്തി വലിച്ചു തിന്നുന്നു. ചത്തു കിടക്കുന്ന പക്ഷികളെയും അവർ ഭക്ഷ്യവസ്തുവാക്കുന്നു. മനുഷ്യർ സ്വയം നരഭോജി കളാവുന്നു.എല്ലാവരും പിടഞ്ഞ് മരിക്കുന്നു ഒടുവിൽ ഭൂമി ഒരു ശവക്കോട്ട ആകുന്നു.8 മണിയായി,ബാലൻ പെട്ടെന്ന് തന്നെ എഴുന്നേൽക്കുകയും താൻ കണ്ടതൊരു സ്വപ്ന മാണെന്ന് തിരിച്ചറിയുകയും സ്വയം സമാധാനിക്കുകയും,തുടർന്ന് തന്റെ പുതിയ കോള ഫാക്ടറിയുടെ ഉദ്ഘാടനത്തിനായി രാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങുകയും ചെയ്യുന്നു.

                     ഇന്ന് ബാലൻ ചെയ്തത് പരിസ്ഥിതിയെ ഇല്ലാതാക്കികൊണ്ടുള്ള നേട്ടമാണ്. ബാലനെ പോലെ ഒരുപാട് വ്യക്തികൾ നമുക്ക് ചുറ്റും ഉണ്ട്. നമ്മുടെ പരിസ്ഥിതി യെ നമ്മൾ തന്നെ ഇല്ലാതാക്കുകയാണ്.കാടുകളും ജലാശയങളും വെട്ടി യും നികത്തിയും നമ്മൾ പരിസ്ഥിതിയെ ഉപദ്രവിക്കുകയാണ്.നമ്മൾ അറിയണം പരിസ്ഥിതി യെ ഉപദ്രവിച്ചാൽ നമ്മൾ തിരിച്ചും അനുഭവിക്കും എന്ന്. ഒരു തുള്ളി വെള്ളത്തിനുവേണ്ടി പണം നൽകേണ്ട അവസ്ഥ യാണ് നമ്മെ കാത്തിരിക്കുന്നത്.നമ്മൾ അനുഭവിക്കുന്ന പാരിസ്ഥിതിക ബുദ്ധിമുട്ടുകളും മാറാരോഗങളും ഒരു തരത്തിൽ പ്രകൃതി യും ദൈവവും നമുക്ക് നേരെ തിരിച്ചടിക്കുന്നതാണ്.
      ബാലനെപ്പോലെ ഒരു മനുഷ്യനും ആവരുത്. ഇങ്ങനെ ഓരോ മനുഷ്യനും സ്വാർത്ഥ നായാൽ ബാലൻ കണ്ട സ്വപ്‌നം ഒരുനാൾ യാഥാർത്ഥ്യമാവുമെന്ന് നമ്മൾ ആരും ചിന്തിക്കുന്നില്ല.
ദേവിനന്ദന.എൻ.ടി
5 എ ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ