ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/ആരോഗ്യം സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം സമ്പത്ത്

അമ്മു.... മോളെ അമ്മു..... അമ്മയുടെ വിളി കേട്ടാണ് അയല്പക്കത്തെ വീട്ടിൽ നിന്നും അമ്മു ഓടിവന്നത്. അവൾക്ക് ആറു വയസ്സേ ഉള്ളൂ. അവൾ അവളുടെ കൂട്ടുകാരികൾക്കൊപ്പം കളിക്കാൻ പോയതായിരുന്നു. അവളൊരു അനുസരണയുള്ള കുട്ടിയായിരുന്നു. എന്തിനാ അമ്മേ എന്നെ വിളിച്ചത് അവൾ അമ്മയോട് ചോദിച്ചു. വന്നു കൈയും മുഖവും കഴുകി ഭക്ഷണം കഴിക്കു മോളെ അമ്മ പറഞ്ഞു. അവൾ കയ്യും മുഖവും കഴുകി ഭക്ഷണത്തിന് ഇരുന്നപ്പോൾ അമ്മയോട് പറഞ്ഞു. അമ്മേ.. അപ്പുറത്തെ വീട്ടിലെ മീനു കൈ കഴുകാതെ യാണല്ലോ ഭക്ഷണം കഴിക്കുന്നത്. അമ്മ രാധ പറഞ്ഞു മോളെ കൈയും മുഖവും കഴുകാതെ ഭക്ഷണം കഴിച്ചാൽ നമുക്ക് രോഗങ്ങൾ വരും. നമ്മൾ എപ്പോഴും വൃത്തിയുള്ള വർ ആയിരിക്കണം. അവൾ അമ്മ പറയുന്നത് കേട്ടിരുന്നു. തലേദിവസം നല്ല മഴയായിരുന്നു. മുറ്റത്ത് വെള്ളം കെട്ടി നിൽക്കുന്നുണ്ട്. അതെല്ലാം വൃത്തിയാക്കുന്ന തിരക്കിലാണ് അച്ഛൻ ശേഖരൻ. അമ്മു അവളുടെ അച്ഛന്റെ അരികിലേക്ക് വന്നു. ചിരട്ടയിൽ വെള്ളം കെട്ടി നിൽക്കുന്നത് അച്ഛൻ കണ്ടു. അച്ഛൻ വേഗം ചിരട്ട കമിഴ്ത്തി ഇട്ടു അതിലെ വെള്ളം കളഞ്ഞു. അമ്മുവിന് ഒരുപാട് സംശയങ്ങൾ ആണ്. അവൾ അച്ഛനോട് ചോദിച്ചു എന്തിനാ അച്ഛൻ ചിരട്ട കമഴ്ത്തി വെള്ളം കളഞ്ഞത്. അച്ഛൻ പറഞ്ഞു മോളെ വെള്ളം കെട്ടിനിന്നാൽ അതിൽ കൊതുകും ഈച്ചയും മുട്ടയിടും. ഈ കൊതുകും ഈച്ചയും ഒക്കെ നമുക്ക് പല അസുഖങ്ങളും ഉണ്ടാകും. പരിസരം എപ്പോഴും നമ്മൾ വൃത്തിയാക്കി ഇരിക്കണം. വൃത്തി നമ്മുടെ ആരോഗ്യത്തിന് നല്ല ഒരു ഭാഗം തന്നെയാണ്. ഇപ്പോൾ നമ്മുടെ ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന ഒരു രോഗത്തെപ്പറ്റി മോള് കേട്ടിട്ടില്ലേ? കൊറോണ എന്ന രോഗം അല്ലേ അച്ഛാ... അതേ മോളേ... കയ്യും മുഖവും ഒക്കെ നമ്മൾ എപ്പോഴും കഴുകി വൃത്തിയാക്കിയാൽ ഒരു പരിധിവരെ ഈ.... രോഗത്തെ തടയാൻ പറ്റും എന്നാണ് ആരോഗ്യപ്രവർത്തകർ നമ്മോട് പറയുന്നത്. അതുകൊണ്ട് നമ്മൾ എപ്പോഴും വൃത്തിയുള്ള വർ ആയിരിക്കണം. വൃത്തി നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യമാണ് നമ്മുടെ സമ്പത്തും. അവൾ അച്ഛന്റെ കൂടെ പരിസരം വൃത്തിയാക്കാൻ സഹായിച്ചു.

ഷാഖിൽ
6 എ ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ