ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/2022-23
ജി.യു.പി.എസ്. ചെങ്ങരയിൽ അറബിക് ക്ലബ്ലിന്റെ നേതൃത്ത്വത്തിൽ വിവിധ പരിപാടികൾ നടന്നു
ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനവും അറബി പഠിക്കുന്ന എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വായന മത്സരവു ക്വിസ് മത്സരവും തുടർന്ന് അറബി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന പരിപാടിയും നടന്നു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, റാലി, അറബി ക്വിസ് , അറബിദേശ ഭക്തി ഗാനാലാപനം എന്നിവ നടന്നു.
ബലിപ്പെരുന്നാളിനോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പോസ്റ്റർ നിർമ്മാണം (ആൺകുട്ടികൾക്ക് ), മെഹന്ദി ഫെസ്റ്റ് (പെൺകുട്ടികൾക്ക് ), ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികളുടെ കലാവാസനയ്ക്ക് മാറ്റുകൂട്ടി.
സെപ്റ്റംബർ 5 അധ്യാപകദിനവും ഒക്ടോബർ 2 ഗാന്ധി ജയന്തി, നവംബർ 1 കേരള പിറവി ദിനം, നവംബർ 14 ശിശുദിനം തുടങ്ങി എല്ലാ വിശിഷ്ട ദിനാചരണങ്ങളും വളരെ വിപുലമായി തന്നെ ആഘോഷിച്ചു.
ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനം പരിപാടികൾ വളരെ വിപുലമായിരുന്നു. അറബിക് അസംബ്ലി അറബിക്ദിന പോസ്റ്റർ പ്രദർശനം, പോസ്റ്റർ നിർമ്മാണം, അറബി ക്വിസ്, വായന മത്സരം, അറബിക് മാഗസിൻ നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികളെക്കൊണ്ട് ഒരു അറബിക് അന്തരീക്ഷം തന്നെ സ്കൂളിൽ ഉണർത്തി.
അതിലുപരിയായി അറബിക് കലാമേളയിൽ എന്നും തിളങ്ങി നിൽക്കുന്ന ചെങ്ങര ഗവ.യു പി സ്കൂൾ അരീക്കോട് സബ് ജില്ലയിലെ 3-ാം സ്ഥാനം കരസ്ഥമാക്കി മികവ് തെളിയിച്ചു.