ജി.യു.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/ഒരു കൊറോണ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ ദിനം

സീനയും മീനയും നല്ല ചങ്ങാതിമാരായിരുന്നു.അവരുടെ സൗഹൃദം ആത്മാർത്ഥത ഉള്ളതായിരുന്നു. ഒരു ദിവസം മീന സീനയുടെ വീട്ടിലേക്ക് കളിക്കാൻ വന്നു. അവൾ സാധാരണയിൽ നിന്ന് വൈകിയാണ് വന്നത്. ഇത് കണ്ട സീന ചോദിച്ചു "എന്താ നീ നേരം വൈകിയത്​ "?

അപ്പോൾ മീന പറ‍ഞ്ഞു "ഞാൻ ശങ്കരേട്ടന്റെ വീട്ടിൽ പാൽ വാങ്ങാൻ പോയതാണ്. അവിടെ രണ്ടു പശുക്കൾ ഉണ്ട്."

സീന ചോദിച്ചു ,"നീ എന്താ കിതക്കുന്നത് "

" അത് ഞാൻ കളിക്കാൻ വൈകിയതു കൊണ്ട് അമ്മക്ക് പാൽ കൊടുത്ത് വീട്ടിൽ പോലും കയറാതെ ഇ‍ങ്ങോട്ട് ഓടി വന്നതാണ്.' ഇത് കേട്ട പാതി കേൾക്കാത്ത പാതി മീനയോട് മുറ്റത്ത് നിൽക്കാൻ പറഞ്ഞ് സീന അകത്ത് പോയി ഒരു ഹാൻഡ് വാഷ് കുപ്പി എടുത്തു കൊണ്ടു വന്നു. എന്നിട്ട് പൈപ്പിൻ ചുവട്ടിൽ പോയി കൈ വൃത്തിയായി കഴുകാൻ പറഞ്ഞു. പിന്നെ സീന പറ‍‍‍ഞ്ഞു

"ഈ കൊറോണ കാലത്ത് മാസ്ക് ധരിച്ച് പുറത്തു പോകുകയും ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുകയും ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിക്കുകയുമാണ് നല്ലത്."

മീന ഹസ്തദാനത്തിന് കൈ നീട്ടിയപ്പോൾ സീന തുടർന്നു

"ഇത് തെറ്റ്, കൈ കൂപ്പുകയാണ് നല്ല വഴി." മീന ശരിയാണെന്ന മട്ടിൽ തലയാട്ടി. അവർ ബാക്കിയുള്ള സമയം പ്രതിരോധ വഴികൾ എഴുതിയും കൊറോണ പോസ്റ്റർ നിർമ്മിച്ചും കളിച്ചു.

മാളവിക പി
6 A ജി.യു.പി.എസ്. ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ