ജി.യു.പി.എസ്. ചളവ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം – ചളവ

ചളവ എന്ന മലയോര ഗ്രാമം കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്നു. പ്രകൃതിസൗന്ദര്യവും ചരിത്രപരമായ പ്രസക്തിയുമുള്ള ഈ ഗ്രാമം പച്ചപ്പിൻ പുതുമയും സമ്പന്നമായ സംസ്‌കാര പാരമ്പര്യവുമാണ് നിലനിറത്തിപ്പോരുന്നത്.

ചളവയുടെ ഭൗമപരിധി നോക്കുമ്പോൾ:

തെക്കുവശത്ത് പുളിയംതോടും, കിഴക്ക് ഇടമലയും ആലപ്പാടം പ്രദേശങ്ങളും, വടക്ക് ഉപ്പുകുളം, മലയിടിഞ്ഞി മലയടിവാരവും, പടിഞ്ഞാറ് മലപ്പുറം ജില്ലയിയിലെ എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂനാടി പ്രദേശങ്ങളും അതിരിടുന്നു.

സ്ഥലംനാമ ഐതിഹ്യം

ചളവ എന്ന ഗ്രാമനാമത്തിന് പിന്നിൽ ഏറെ പുരാതന ചരിത്രവും സംസ്‌കാര പാരമ്പര്യവും അടങ്ങിയിരിക്കുന്നു. പഴയ കാലത്ത്, കോഴിക്കോട് സാമൂതിരി രാജാവു വഴി എടത്തനാട്ടുകരയും അതിനോട് ചേർന്ന പ്രദേശങ്ങളും പുതിയ കോവിലകത്തിന് കീഴിലായിരുന്നു. ഈ പ്രദേശങ്ങളിൽ വിശാലമായ ഉപ്പുകുളം മലവാരത്തും ഉൾപ്പെടെ ഭൂരിഭാഗം ഭൂമികളും ജൻമിമാരായ മാനേ മംഗലത്ത് വാരിയരുടെ ഉടമസ്ഥതയിലായിരുന്നു.

ഈ ഭൂമികളിൽ വിവിധ സേവനങ്ങൾക്കായി താമസമാക്കിയ പുരാതന നായർ കുടുംബമായിരുന്നു കുഞ്ഞൂട്ടൻ നായരുടെ കുടുംബം. ആ കുടുംബത്തിന്റെ വീട്ടു പേരായിരുന്നു ചളവത്ത്. കാലക്രമേണ, ആ വീട്ടുപേരിൽ നിന്നാണ് ഈ പ്രദേശം ചളവ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയതെന്നാണ് ഐതിഹ്യം.

ചളവ എന്ന ഗ്രാമം പ്രകൃതിയോടും പാരമ്പര്യത്തോടും ചേർന്നുള്ള ഈ മണ്ണ്, അതിന്റെ ചരിത്രപാരമ്പര്യത്തിൽ അഭിമാനിച്ചു നിലകൊള്ളുന്നു.