ജി.യു.പി.എസ്. കൂട്ടക്കനി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


ലോകമെമ്പാടും കോവിഡ് -19 എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ്.ഈ പ്രതിസന്ധികളിൽ നമ്മൾ തളരുകയല്ല വേണ്ടത്, പകരം അതിനെ ചെറുത്തുനിർത്തുകയാണ് വേണ്ടത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തരുന്ന നിർദ്ദേശങ്ങൾ മുതിർന്നവരും കുട്ടികളും അനുസരിക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ചോ ഹാൻഡ് വാഷുപയോഗിച്ചോ കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ തൂവല്കൊണ്ടു മൂടുക. ലോക്ക് ഡൗൺ ആയതുകൊണ്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. എന്നിരുന്നാലും അത്യാവശ്യത്തിനായി കടകളിലേക്കും മറ്റും പോകുമ്പോൾ മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കുക. കൊറോണ രോഗത്തിനു മരുന്ന് കണ്ടുപിടിക്കാത്തതിനാൽ നമ്മൾ വളരെയധികം ജാഗ്രത പാലിക്കണം. ചുമ , ശ്വാസതടസം, പനി തുടങ്ങിയവകൊറോണയുടെ ലക്ഷണങ്ങളാണ്. അതിനാൽ ഈ ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് തന്നെ ചികിത്സ തേടേണ്ടതാണ്. വിദേശങ്ങളിൽ യാത്ര ചെയ്തു നാട്ടിലെത്തിയവർ രണ്ട് ആഴ്ചയോളം പുറത്തിറങ്ങാതെ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. രോഗികളോടൊപ്പമുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കുക. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ കൊറോണയെ നമ്മൾക്ക് നാട്ടില്നിന്നല്ല, ലോകത്തിൽ നിന്ന് തന്നെ തുരത്തിയോടിക്കാൻ സാധിക്കും.

രേവതി
6 A ജി.യു.പി.എസ്. കൂട്ടക്കനി
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം