ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/വല്ലാത്തൊരു അവധി

Schoolwiki സംരംഭത്തിൽ നിന്ന്
വല്ലാത്തൊരു അവധി

അമ്മേ... വീട്ടിലിരുന്നു മടുത്തു ഇനി ഞാൻ എന്ത് ചെയ്യും? നിഷ്കളങ്കതയോടുകൂടി മകൾ ചോദിച്ചു.നിന്റെ പുസ്തകങ്ങൾ ഒരു വട്ടം കൂടി വായിച്ചു നോക്ക്. അതു മാത്രം പറയരുത് അമ്മേ. എന്നാ അടുക്കളയിലെ പുട്ടും ദോശയും നീ ഉണ്ടാക്കിക്കോ നിന്റെത് ഞാനും പഠിച്ചോളാം സമ്മതമാണല്ലോ... ആ.. അതു വേണ്ട ഞാൻ വേറെ എന്തെങ്കിലും ചെയ്യാം. എന്നാ ... പോ.. എന്തായാലും പുറത്ത് പോവാൻ പറ്റില്ല. പത്രമൊന്ന് നോക്കി കളയാം. കോ വിഡ് 19 യു എ യിലും സൗദിയിലും കുവൈറ്റിലുമായി അഞ്ച് മലയാളികളാണ് മരിച്ചത്. ഇങ്ങനെയായാൽ കേരളത്തിൽ ഉള്ള മുഴുവൻ മലയാളികളും മരിക്കേണ്ടി വരുമോ? എന്ത് ! ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടി എന്നോ? ഇങ്ങനെയായാൽ പിള്ളേര് ബോറടിച്ച് മരിക്കും തീർച്ച.അമ്മേ... ലോക് ഡൗൺ മെയ് 17 വരെ നീട്ടിയമ്മേ... നല്ലതാ കുട്ടികൾക്ക് പഠിക്കാൻ കുറെ സമയം ഉണ്ടല്ലോ.... അമ്മ ഇങ്ങനെ തുള്ളിച്ചാടണ്ട. അമ്മയുടെ സീരിയിൽ കാണുന്ന ടി.വി.യുടെ കേബിൾ ഒക്കെ അവർ ഊരും. അതു വേണ്ട അവർ അതിനു പകരം എന്തും ചെയ്തോട്ടെ സീരിയലിേന്റേത് കളയണ്ട. എന്നാ പിന്നെ ഞാൻ പോയി ഫോൺ എടുക്കട്ടെ എന്ത്? ഒന്നുല്ല ഈ ഗെയിംസൂപ്പറാ ടീ! എന്താടീ നിനക്ക് പണി ഞാൻ എത്ര തവണ പറഞ്ഞതാ ഫോൺ എടുക്കരുതെന്ന് ആ സമയത്ത് പുസ്തകം വായിച്ചിരുന്നെങ്കിൽ?അതെങ്കിലും തലയിൽ ഉണ്ടായേനെ.. അമ്മേ... കുട്ടികളെ പീഡിപ്പിക്കരുത് ഇവിടെ കൊറോണ വന്നിട്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാ ഇനി ഞാൻ എന്ത് ചെയ്യും? ഫോണും ടി.വി.യും കാണാൻ അമ്മ സമ്മതിക്കൂലാ.. ന്നാ പിന്നെ സ്കൂളിലെ വർക്ക് ചെയ്താലോ? ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറന്നാൽ മതിയായിരുന്നു'

ഫാത്തിമ റിസ് ല
6 C ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ