ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/രക്ഷകിയായ ലീന

Schoolwiki സംരംഭത്തിൽ നിന്ന്
രക്ഷകിയായ ലീന

പണ്ട് പണ്ടൊരു ഗ്രാമത്തിൽ ഒരു ദരിദ്ര കുടുംബതിലായിരുന്നു ലീനയും അവളുടെ മാതാപിതാക്കളും മുത്തശ്ശി യും താമസിച്ചിരുന്നത്. അവൾക്ക് കൃഷിയിൽ വലിയ താല്പര്യം ആയിരുന്നു. വിത്തുകൾ അവൾ നടുമായിരുന്നു. ഒരു ദിവസം അവൾ അച്ഛനോടായി പറഞ്ഞു.. അച്ഛാ എനിക്ക് കുറച്ചു വിത്തുകൾ കിട്ടിയിട്ടുണ്ട് അതു നടനായി സഹായിക്കാമോ? അച്ഛൻ അവളോട്‌ പറഞ്ഞു എനിക്ക് ഇവിടെ നിറയെ പണികൾ ഉണ്ട് അപ്പോഴാ നിന്റെ കൃഷി. അവൾക്ക് ആകെ വിഷമം ആയി. അപ്പോൾ അവൾ അമ്മയോട് പറഞ്ഞു.. അമ്മേ അമ്മേ എന്നെ നടനായി സഹായിക്കാമോ? എനിക്ക് നിങ്ങൾക്കായി ഭക്ഷണം ഉണ്ടാക്കാൻ ഉണ്ട്. മാതാപിതാക്കളുടെ മറുപടി കേട്ട് അവൾക്ക് ആകെ വിഷമമായി. പിന്നെ ഉള്ളത് അസുഖം ബാധിച്ച മുത്തശ്ശി. എന്ത് ചെയ്യാനാ... അവൾ ആലോചിച്ചു. ഒരു ദിവസം മുത്തശ്ശിക്ക് അസുഖം മൂർച്ഛിച്ചു. അപ്പോൾ ഒരു വൈദ്യനെ കാണിച്ചു അപ്പോൾ വൈദ്യർ പറഞ്ഞു ഇതൊരു വലിയ അസുഖം ആണ്. ഇതിനൊരു പരിഹാരം മാത്രം ആണ് ഉള്ളത്. ഒരു പ്രത്യേക ഇല ഭക്ഷിച്ചാൽ മാത്രമേ ഈ രോഗം ബേധമാകു. അച്ഛൻ പറഞ്ഞു അന്വേഷിച്ചു കൊണ്ടുവരാം. അപ്പോൾ അതിന്റ വിത്ത് നിങ്ങളുടെ മകളുടെ കയ്യിൽ ഉണ്ട് എന്നു പറഞ്ഞു വൈദ്യർ മടങ്ങി. വിവരം അറിഞ്ഞപ്പോൾ അമ്മയും അച്ഛനും അവളെ വിത്തുകൾ നടാനായി സഹായിച്ചു. അങ്ങനെ വിത്തുകൾ വളർന്നു ചെടിയായി മാറി. ചെടിയിൽ നിന്നും മരുന്ന് എടുത്തു മുത്തശ്ശിക്ക് നൽകി. മുത്തശ്ശിയുടെ അസുഖം മാറി. അങ്ങനെ ലീന രക്ഷകിയായ ലീന ആയി മാറി.

ആയിഷ തുഹ്ഫ തയ്യിൽ
3 B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ