ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കലാലയമേ വിട

Schoolwiki സംരംഭത്തിൽ നിന്ന്
കലാലയമേ വിട


 നെയ്തു തീർത്ത കിനാവുകൾ
പെയ്തിറങ്ങിയ ചിന്തകൾ
സാക്ഷാൽക്കാരത്തിന്റെ കൽപ്പടവുകൾ-
അടർത്തുന്ന അനുഭൂതി...
ഇതെൻ വിദ്യാലയം
സ്നേഹ കിരണങ്ങൾ -
പെയ്തിറങ്ങുന്ന
നിന്നിൽ നിന്നടർന്നു
വീഴുമീ നിമിഷം..
തളിരിട്ട കിനാക്കൾ അകലുകയാണ്
 വീണ്ടുമനന്തതയിലേക്ക്..
അന്ധകാര ചുഴിയിലേക്ക്‌
എങ്കിലും തളരാത്ത
പ്രതീക്ഷയുടെ പുൽനാമ്പുകൾക്ക്
 ഒരിട വിരാമം!
ഇത് അഗാധതയിലേക്കുള്ള -
അനന്തതയിലേക്കുള്ള പ്രയാണമല്ല.
നീറുന്ന ഹൃദയന്തരാളങ്ങളിൽ
ആശ്വാസമായി...
 അറുതിയായ് …..
നീ തന്ന സ്നേഹം നിറച്ച് ഒരു യാത്ര
വിദ്യാലയമേ വിട...
 

റെജ എം.പി.
7c ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത