ജി.യു.പി.എസ്.പട്ടാമ്പി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പട്ടാമ്പി ജി.യു.പി.സ്കൂൾ.

പട്ടാമ്പിയിലേയും പരിസരപ്രദേശ ങ്ങളിലേയും അഞ്ചു തലമുറകൾക്ക് അറിവിന്റെ അഗ്നിവെളിച്ചം പകർന്ന പഴയതലമുറയുടെ ബോർഡ് സ്കൂൾ ഇന്നത്തെ പട്ടാമ്പി ഗവ യു.പി. സ്കൂൾ മികവാർന്ന പ്രവർത്തന പാരമ്പര്യവുമായി 128-ാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്. 1894ൽ പട്ടാമ്പിയിലെ ശ്രീ. വേലു കുട്ടി എഴുത്തച്ഛൻ ഏതാനും കുട്ടിക ളുമായി ആരംഭിച്ച് കുടിപ്പള്ളിക്കൂട മാണ് ഇന്ന് നഗരത്തിന് ശീതളച്ഛായ നൽകി പടർന്നു പന്തലിച്ചു കിട ക്കുന്ന പട്ടാമ്പി ഗവ: യു.പി. സ്ക്കൂളിന് ബീജാവാവം നൽകിയത്. കുടിപ്പള്ളിക്കൂടം ക്രമേണ ലോവർ എലിമെന്ററി സ്ക്കൂൾ ആയും പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ എട്ടാം ക്ലാസ് അടക്കമുള്ള ഹയർ എലി മെന്ററി സ്ക്കൂൾ ആയും പരിണമിച്ചു. പി.ടി.ഭാസ്ക്കരപ്പണിക്കരുടെ നേതൃ ത്വത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് നിലവിൽ വന്നതോടെ ഗവ യു.പി. സ്ക്കൂൾ ആയി പ്രവർത്തനം തുടർന്നു.ക്രമേണ എട്ടാം ക്ലാസ് ഇവിടെ നിന്ന് വേർപ്പെടുത്തി ഹൈസ്ക്കൂളിന്റെ ഭാഗമാക്കി മാറ്റി.

കൂടുതൽ വായിക്കുക

മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന്റെയും കർഷകപ്രസ്ഥാനത്തി ஆமி ന്റേയും നേതാവായിരുന്ന പ്രമുഖ സ്വാതന്ത്ര്യസമരസേനാനി ഇ.പി. ഗോപാലൻ, കവിയും സ്വാതന്ത്ര്യസമ രസേനാനിയുമായ കല്ലന്മാർ തൊടി രാവുണ്ണിമേനോൻ തുടങ്ങിയ പട്ടാ നിയിലെ നിരവധി നേതാക്കൾ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു. നിരൂപകൻ ഉള്ളാട്ടിൽ ഗോവിന്ദൻകു ട്ടിനായരും പി.ജി. പട്ടാമ്പിയും കെ. എൻ. എഴുത്തച്ഛനും ഇവിടത്തെ അധ്യാപകരായിരുന്നു. മലബാറിലെ അധ്യാപകപ്രസ്ഥാനവും ഇന്നത്തെ അധ്യാപക പ്രസ്ഥാനവും കെട്ടിപ്പടു ക്കുന്നതിൽ നിർണായക സ്ഥാനം വഹിച്ച നിരവധി അധ്യാപകരും ഈ സ്ക്കൂളിൽ ജോലിചെയ്തവരായിരുന്നു.

ഡി.പി.ഇ.പി, എസ്.എ സ്.എ തുടങ്ങിയ സർക്കാരിന്റെ വിവിധ പ്രോജക്ടുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എം. എൽ.എ/എം.പി.ഫണ്ടുകൾ, പൊതു സമൂഹം എന്നിവയുടെ ധനസഹായ ത്തോടെ പി.ടി.എ ആഭിമുഖ്യത്തിൽ മെച്ചപ്പെട്ട ഭൗതികപശ്ചാത്തലവും പഠനസൗകര്യവുമാണ് സ്ക്കൂളിൽ ഒരുക്കിയിട്ടുള്ളത്. ചുറ്റുമതിൽ വേർത്തിരിക്കപ്പെട്ടതും വൈദ്യുതീകരി ച്ചതുമായ ആധുനിക ഡിജിറ്റൽ പഠനാന്തരീക്ഷമുള്ള ക്‌ളാസ് മുറികൾ , എല്ലാ ബ്ലോക്കിലും ശുദ്ധ ജലസൗകര്യങ്ങൾ, മൂത്രപ്പുരകൾ, കക്കൂസുകൾ, ആവശ്യമായ ഫർണിച്ചറുകൾ, എല്ലാ ക്ലാസിലും ചുമരലമാരകൾ, വിപുലീ കരിച്ച ലബോറട്ടറി, കമ്പ്യൂട്ടർ ലാബ്, വിവിധ മൾട്ടിമീഡിയ ഉപകരണങ്ങൾ അടങ്ങിയ സ്മാർട്ട് ക്‌ളാസ് മുറി, വിപുലമായ ലൈബ്രറി, വാനനിരീക്ഷണകേന്ദ്രം, തയ്യൽ മെഷീൻ തുടങ്ങിയ സൗകര്യങ്ങൾ ഇന്ന് സ്കൂളിൽ ഉണ്ട്.

മികച്ച ഭൗതികപശ്ചാത്തലസൗകര്യമുണ്ടെങ്കിലും കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ടിന്റെ പരിമിതി ഒരു പോരായ്മയാണ്. ഇത് പരിഹരിക്കേണ്ടിയിരിക്കുന്നു.

സമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടിയും നടപ്പാക്കിവരുന്നു.

അക്കാദമികകാര്യങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം മികവുറ്റ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. പാഠ്യപദ്ധതി പരിഷ്ക്കരണത്തിന് മുമ്പ് സംസ്ഥാനത്ത് നടപ്പിലാക്കിയ എം.എൽ.എൽ. പദ്ധ തിക്ക് തെരെഞ്ഞെടുത്ത സ്ക്കൂളുകളിലൊന്ന് പട്ടാമ്പി ജി.യു.പി. സ്കൂളായിരുന്നു. ഡയറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാടിസ്ഥാനത്തിൽ നടപ്പാക്കുന്ന വിവിധ പ്രോജക്ടുകൾക്കും ആദ്യം തെരെഞ്ഞെടുത്തി രുന്നത് ഇതേ സ്കൂൾ തന്നെയാണ്. പാഠ്യപദ്ധതി പരിഷ്ക്കരണത്തിലും ഡി.പി.ഇ.പി. എസ്.എസ്.എ പദ്ധതികൾ നടപ്പാക്കുന്നതിനും ജില്ലയിലെ അധ്യാപക സമൂഹത്തോടൊപ്പം മികച്ച പങ്കും നേതൃത്വവുമാണ് ഇവിടത്തെ അധ്യാപകർ നടത്തിയിട്ടുള്ളത്. സബ്‌ജില്ലാ തലത്തിലും ജില്ലാതലത്തിലും സംസ്ഥാനത്തും വിവിധ വിഷയങ്ങളിൽ റിസോഴ്സ് അധ്യാപകരായി ഇവിടത്തെ അധ്യാപകർ തെരെഞ്ഞ ടുക്കപ്പെട്ടിരുന്നു.

വിവിധ വിഷയാടിസ്ഥാനത്തിൽ നടത്തുന്ന ശിൽപശാലകൾ, അഭിമുഖങ്ങൾ, നാടൻകലാമേളകൾ, ഫീൽഡ് ട്രിപ്പുകൾ എന്നിവ ഈ സ്കൂളിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. പാലക്കാട് ജില്ലാപഞ്ചായത്തിന്റെ ഹരിശ്രീ വിദ്യാഭ്യാസപദ്ധതി നടപ്പാക്കുന്നതിൽ രണ്ടുതവണ മികച്ച സ്കൂളിനുള്ള സമ്മാനം കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ 5 വർഷം തുടർച്ചയായി നാടൻ പാട്ടിലും കയ്യെഴുത്തുമാസി കയ്ക്കും സമ്മാനങ്ങൾ നേടി. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ സബ്ജില്ലാതലത്തിലും ജില്ലാതല ത്തിലും സംസ്ഥാനതലത്തിലും നിരവധി തവണ സമ്മാനങ്ങൾ കരസ്ഥമാക്കി കഴിഞ്ഞ ഇരുപത്‌ വർഷമായി സ്കൂളിന്റെവിശേഷങ്ങൾ പൊതുജനമധ്യത്തിലെത്തിക്കുന്നതിൽ നല്ല പങ്കുവഹിക്കുന്നു.

സംഗീതം, നൃത്തം, ചിത്രകല, വയലിൻ, ചെണ്ട തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ള എല്ലാ വിദ്യാർത്ഥികളേയും പങ്കെടു പ്പിച്ചുകൊണ്ട് “ മേളനം കലാശാല പരിശീലനം അവധി ദിവസങ്ങളിൽ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇവിടത്തെ മാത്രം പ്രത്യേകതയാണ്. ശ്രീ.എം.പി. രാമൻ, ശ്രീ കുറുവാന്തൊടി ബാല ചന്ദ്രൻ, ശ്രീമതി.കെ. സരസ്വതി, ശ്രീ.ടി.പി. രാമചന്ദ്രൻ, ശ്രീ.കെ.ല . ശ്രീ.എ.പി. രവീന്ദ്രനാഥൻ എന്നീ പ്രധാനധ്യാപകരാണ് കഴിഞ്ഞ 15 വർഷത്തെ സ്കൂളിന്റെ പുരോഗതിക്ക് നേതൃത്വം നൽകിയത്. ശ്രീ. സി.വി. മുഹമ്മദ്കുട്ടി, ശ്രീ.എ.ചന്ദ്രശേഖരൻ, അഡ്വ. ആര്യ, കെ.പി. അജയകുമാർ, പി.ഹംസ, ഡോ.വി. അബ്ദുറഹിമാൻ എന്നീ പി.ടി.എ. പ്രസിഡണ്ടുമാരാണ് ഈ കാലയളവിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്

ജനനനിരക്കിലെ കുറവും അൺഎയ്ഡഡ് സ്കൂളുകളുടെ ആധിക്യവും കാരണം മിക്ക സ്കൂളുകളിലും ഡിവിഷൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഇവിടെ കുട്ടികളുടെ വ്യാപകമായ കുറവുണ്ടാകാത്തത് വൈവിധ്യമാർന്ന അക്കാദമിക പ്രവർത്തന ങ്ങൾ ഏറ്റെടുക്കുന്നതുമൂലം, കൂടുതൽ കുട്ടികളെ ഇങ്ങോട്ട് ആകർഷിക്കാൻ കഴിയുന്നതു കൊണ്ടാണ്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടി കൾക്കും ഉറപ്പുനൽകുന്നതിന് ഇതരസമൂഹത്തോടൊപ്പം നടത്തുന്ന പോരാട്ടത്തിലും പട്ടാമ്പി ജി.യു.പി.സ്കൂൾ മുൻപന്തിയിലാണ്