ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/രണ്ടാം ജന്മം

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ടാം ജന്മം

അപ്പുക്കുട്ടനും അമ്മുവും പതിവുപോലെ അന്നും സ്കൂളിലേക്ക് പുറപ്പെട്ടു. സ്കൂൾ ബസ്സിൽ അവരോടോപ്പം അമ്മുവിൻെറ ചങ്ങാതിയായ നിലീനയും അപ്പു ക്കുട്ടൻെറ ചങ്ങാതിയായ സുഖിലും ഉണ്ടായിരുന്നു. സുഖിലിൻെറ അച്ഛൻ തലേ ദിവസം ഗൾഫിൽ നിന്ന് വന്ന സന്തോഷത്തിലായിരുന്നു അവൻ. അച്ഛൻ കൊണ്ടുവന്ന കുറേ മിഠായികളും അവൻെറ കൈയിലുണ്ടായിരുന്നു. അവൻ ബസ്സി ലുള്ള എല്ലാ കുട്ടികൾക്കും അത് വീതിച്ചുകൊടുത്തു.

സ്കൂളിൽ എത്തിയിട്ടും സുഖിൽ അച്ഛൻ കൊണ്ടുവന്ന കളിപ്പാട്ടങ്ങ ളെപ്പറ്റി വാതോരാതെ പറഞ്ഞുകൊണ്ടേയിരുന്നു. ഉച്ചയ്ക്ക് മുന്നു മണിയായപ്പോൾ സ്കൂളിൽ ഒരു അറിയിപ്പുണ്ടായി. നാളെ മുതൽ സ്കൂൾ ഇല്ല. വാർഷികപ്പരീക്ഷകൾ വേണ്ടെന്ന് വെച്ചു. ഇതു കേട്ടപ്പോൾ നന്നായി പഠിച്ചിരുന്ന അമ്മുവിന് വല്ലാതെ വിഷമമായി. ഓർക്കാപ്പുറത്ത് ഇങ്ങനെ ഒരു അറിയിപ്പ് ഉണ്ടായപ്പോൾ കൂട്ടുകാരെ പെട്ടെന്ന് പിരിയേണ്ടി വന്നതും പരീക്ഷ എഴുതാൻ പറ്റാത്തതും വാർഷികാഘോ ഷത്തിൽ പങ്കെടുക്കാൻ പറ്റാത്തതും ഓർത്ത് അമ്മു പൊട്ടിക്കരഞ്ഞു. അതുകണ്ട് ക്ളാസ്സ് ടീച്ചർ അവളെ ചേർത്ത് പിടിച്ച് ഇങ്ങനെ സമാധാനിപ്പിച്ചു. “മോളേ, നീ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത് ? പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത് എന്തിനാണെന്ന് മോൾക്കറിയാമോ..നമ്മു ടെ നന്മയ്ക്ക് വേണ്ടിയാണ് സർക്കാർ ഈ തീരുമാനമെടുത്തിരിക്കുന്നത്. അതെന്തണെന്നറിയേണ്ടേ....ഊം...” അമ്മു തലയാട്ടി. ടീച്ചർ വീണ്ടും പറയാൻ തുടങ്ങി.

“അങ്ങു ദൂരെ ചൈന എന്നൊരു രാജ്യത്ത് ആളുകളുടെ ജീവൻ എടുക്കുന്ന കൊറോമ എന്ന ഒരു വൈറസ് വന്ന് ആളുകളെ കൊന്നൊടുക്കുകയാ ണ്. ആ രോഗത്തിൻെറ പേര് കോവിഡ് - 19 എന്നാണ്. അത് തീ പടരുന്നതു പോലെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്കും ഒരു രാജ്യത്തുനിന്ന് മറ്റു രാജ്യങ്ങളി ലേക്കും പടർന്നുകൊണ്ടിരിക്കുകയാണത്രെ. അത് ഇപ്പോൾ ലോകം മുഴുവനും എത്തി. ഇതുവരെ മരുന്ന് പോലും കണ്ടുപിടിച്ചിട്ടില്ലാത്ത ആ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ വേണ്ടിയാണ് നാം ഇങ്ങനെയൊരു നല്ല തീരുമാനം എടുത്തിരിക്കുന്നത്. അതിന് നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത് ? ” ടീച്ചർ അമ്മുവിൻെറ പുറത്തു തട്ടി സമാധാനിപ്പിച്ചു. ഇതു കേട്ടപ്പോൾ അമ്മുവിന് കാര്യം മനസ്സിലായി. അമ്മു ചിരിച്ചുകൊണ്ട് ടീച്ചറോട് ചോദിച്ചു

ടീച്ചറേ, സ്കൂളിൽ വരാതിരുന്നാൽ നമുക്ക് ഈ രോഗം വരില്ലേ ? അതു കേട്ടപ്പോൾ ടീച്ചർ പറഞ്ഞു. മോളേ, സ്ക‍ളിൽ എന്നല്ല ആളുകൾ കൂടുന്ന ഒരിടത്തും കുറച്ചു ദിവസത്തേയ്ക്ക് നമ്മൾ പോകരുത്. സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നത്. അതുകൂടാതെ, ഈ രോഗം ഉള്ള ആൾ തുപ്പുകയോ ചുമയ്ക്കുകയോ ചെയ്താൽ അസുഖം ആ സ്രവത്തിൽ നിന്ന് പകരും. അതുകോണ്ടാണ് നാം എല്ലാ വരിൽ നിന്നും അകലം പാലിക്കണം, മാസ്ക് ധരിക്കണം എന്നൊക്കെ പറയുന്ന ത്. അതു കേട്ടപ്പോൾ ക്ളാസ്സിലെ മറ്റു കുട്ടികൾക്കും സംശയങ്ങളായി. ടീച്ചറേ.. ആ രോഗം വരാതിരിക്കാൻ പിന്നെ എന്തെങ്കിലും ചെയ്യണോ ?

അതുകേട്ട് ടീച്ചർ പറഞ്ഞു. നിങ്ങൾ ആരും പേടിക്കണ്ട. നമു ക്ക് ആർക്കും ഒന്നും സംഭവിക്കില്ല. നമ്മൾ അവരവരുടെ ശരീരവും വീടും പരിസര വും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. വീടിനു പുറത്തു പോകാതെ ഇരിക്കുക. കണ്ണും മൂക്കും വായും കൈകൾ കൊണ്ട് അധികം തൊടാതെയിരിക്കുക. ഇതൊക്കെ ചെയ്താൽ നമുക്ക് ഈ രോഗത്തെ തടയാം. ടീച്ചർ ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവരുമായി അടുത്ത് ഇടപഴകരുത്.

പതിവുപോലെ 4 മണിക്ക് സ്കൂൾ വിട്ട് അമ്മുവും അപ്പുക്കുട്ടനും വീട്ടിലേക്ക് മടങ്ങി. പിന്നെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അപ്പുക്കുട്ടൻ കൂട്ടുകാര നായ സുഖിലിനെ ഫോണിൽ വിളിച്ചപ്പോഴ്ണ് സുഖിലും വീട്ടുകാരും നിരീക്ഷണ ത്തിലാണെന്ന് അറിഞ്ഞത്. അവൻെറ അച്ഛന് രോഗം ഉറപ്പായപ്പോൾ സുഖിലി ൻെറ കൂടെ ബസ്സിൽ യാത്ര ചെയ്ത അമ്മുവിനെയും അപ്പുക്കുട്ടനെയും മറ്റ് കുട്ടികളേ യും വീട്ടിൽ നിരീക്ഷണത്തിലാക്കി. രോഗമുള്ള സുഖിലിൻെറ അച്ഛനെ ആശുപത്രി യിലാക്കി.

ആശുപത്രിയിലെ ഡോക്ടറും നേഴ്സും മറ്റ് ആരോഗ്യ പ്രവർത്തകരും വളരെ സ്നേഹത്തോടെ, സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെ സുഖിലിൻെറ അച്ഛനെ ശുശ്രൂഷിച്ചു. കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോൾ രോഗം പൂർണ്ണ മായും ഭേദമായെന്ന് ഡോക്ടർ അറിയിച്ചു. അതു കേട്ടപ്പോൾ സുഖിലിനും അതി ലേറെ അമ്മുവിനും അപ്പുക്കുട്ടനും സന്തോഷമായി. ദൈവത്തോടും ആരോഗ്യ പ്രവർ‍ത്തകരോടും സർക്കാരിനോടും നന്ദി പറഞ്ഞ് സുഖിലിൻെറ അച്ഛൻ സ്വന്തം വീട്ടിൽ തിരിച്ചെത്തി.

അഭിനവ് കൃഷ്ണ
5ഡി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ