ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

ഒരു സൂക്ഷ്മജീവിക്കുപോലും നമ്മുടെ ജീവിതം മാറ്റി മറക്കാൻ പറ്റുമോ ....? കഷ്ടം തന്നെ. എന്തൊരു സന്തോഷമുള്ള ജീവിതമായിരുന്നു കല്യാണിയുടേത്. അച്ഛനും അമ്മയും എത്ര കഷ്ടപ്പെട്ടാണ് അവളെ വളർത്തിയത്...അവളെ പഠിപ്പിക്കാൻ വേണ്ടിയായിരുന്നു ആവരുടെ ജീവിതം തന്നെ. പെയ്ൻറിംഗ് പണി കൊണ്ട് കുടുംബ ത്തിൻെറ കഷ്ടപ്പാടുകൾക്ക് നിറം പകരാൻ സാധിക്കാതെ വന്നപ്പോൾ സേതു മറ്റൊരു മാർഗ്ഗവുമാല്ലാതെ കടൽ കടന്ന് ഒമാനിലേക്ക് പോയി. അവിടെ തരക്കേടില്ലാത്ത ശമ്പളം കിട്ടുന്ന ജോലി തന്നെ ലഭിക്കാൻ കാരണം സേതുവിൻെറ കമ്പ്യൂട്ടർ ഡിഗ്രിയാ യിരുന്നു. നിതാഖാത്ത് നിയമം ഒരു ദുർവിധിയായപ്പോൾ ആശുപത്രി ഡ‍യറക്ടറായ മലയാളി ഷെരീഫ് സാറാണ് സേതുവിന് ആംബുലൻസ് ഡ്രൈവറുടെ ജോലി ശരിയാ ക്കി കൊടുത്തത്. പഴയ വരുമാനം ഇല്ലെങ്കിലും നാട്ടിലെ പുതിയ വീടിൻെറ പണിയും മകളുടെ വിദ്യാഭ്യാസവും ഭാര്യ ഇന്ദുവിൻെറ അപസ്മാര ചികിത്സക്കും കഷ്ടിച്ച് ഒപ്പിക്കാനു ള്ള പണം കണ്ടത്തിപ്പോന്നു.

കഴിഞ്ഞ മാർച്ച് 4 നാണ് കടുത്ത ഛർദ്ദിയും തൊണ്ടവേദനയും പനിയു മായി ഒരു ബിസിനസ്സുകാരനായ അറബിയെ ആശുപത്രിയിലേക്ക് കൊണ്ടുവരേണ്ടി വന്നത്. ചൈനയിൽ കൊറോണ രോഗം പടർന്നു പിടിക്കുന്ന വാർത്തകൾ മെസ് ഹാളിലെ ടി വി ന്യൂസിൽ നിന്നാണ് സേതു അറിഞ്ഞത്. പിന്നീടതിനെ കോവിഡ് എന്നു പേരിട്ടപ്പോഴേക്കും ലോകമാകെയും ഇന്ത്യയിലും തൻെറ കൊച്ചു കേരളത്തിലെ കാസർകോട്ടും രോഗികൾ പെരുകിയിരുന്നു. ലോകജനതയാകെ ലോക്ഡൗണിലായി. എല്ലാവർക്കും ഭയം. ആരും പുറത്തിറങ്ങുന്നില്ല. ആരോഗ്യ പ്രവർത്തകരും പോലീസും ഭരണാധികാരികളും രാപ്പകൽ കോവിഡിനെ പിടിച്ചുകെട്ടാൻ പരിശ്രമിച്ചു. മരണസം ഖ്യ ദിനംപ്രതി കൂടുകയാണ്. അമേരിക്കയിൽ പോലും മരണം മുപ്പതിനായിരമായി. രോഗലക്ഷണങ്ങൾ ഉള്ളവരും രോഗികളുമായി സമ്പർക്കത്തിലായവരെയും ഐസൊ ലേഷനിലാക്കി. സേതുവിൻെറ ആശുപത്രിയിലെ ഡോക്ടർ ജോർജ് കോവിഡ് ബാധി ച്ചു മരിച്ചതോടെ സേതു അടക്കം 28 ആശുപത്രി ജീവനക്കാർ ഐസൊലേഷനിലായി. കേരളത്തിൻെറ ജാഗ്രതയും ആരോഗ്യ പ്രവ‍ത്തനങ്ങളും ടി വി യിൽ കണ്ടപ്പോൾ ഈ നാട്ടിലേക്ക് വരേണ്ടിയിരുന്നില്ല എന്ന് തോന്നി. മാ‍ർച്ച് 29 നാണ് കല്യാണി അച്ഛനെ വിളിച്ചത്. ഫോൺ അടിക്കുന്നുണ്ട്. സേതുവിൻെറ സുഹൃത്തായ മാധവനാണ് ഫോണെടുത്തത്. അച്ഛൻ ഡ്യൂട്ടിയിലാണെന്ന് കല്യാണിയോട് നുണ പറയുമ്പോൾ മാധവൻെറ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞു. ഐ സി യു വിൽ അത്യാസന്ന നില യിൽ കിടക്കുന്ന തൻെറ സുഹൃത്തിനെപ്പറ്റി മകളോട് എന്തു പറയുമെന്നറിയാതെ എ സി യിലും അയാൾ വിയർത്തു. പേടിക്കേണ്ട മോളേ..അവിടെ നിങ്ങൾ പുറത്തിറങ്ങാതെ ഇരിക്കൂ..ഇവിടെ കുഴപ്പമൊന്നുമില്ല. ഞങ്ങൾ മാസ്കും കിറ്റും ഒക്കെ ധരിച്ചിട്ടല്ലേ ജോലി ചെയ്യുന്നത്..ഒന്നും സംഭവിക്കില്ല. എല്ലാം ശരിയാകും... ഒരുവിധം പറഞ്ഞൊപ്പിച്ച് മാധ വൻ അവസാനിപ്പിച്ചു. രണ്ടാമത്തെ റിസൽട്ടും പോസിറ്റീവ് ആയതോടെ സേതു മാന സികമായി ആകെ തകർന്നു. നാട്ടിൽ വാടക വീട്ടിൽ കഴിയുന്ന കല്യാണിയും ഇന്ദുവും.. “കഴിക്കാൻ ഒന്നും ഇല്ലാതെ പട്ടിണി കിടക്കുമല്ലോ എൻെറ ഭാര്യയും കുട്ടിയും.. ദൈവ മേ..” ദൈവത്തോടും അയാൾക്ക് വെറുപ്പ് തോന്നി. ഇത്രകാലം പ്രാ‍ർത്ഥിച്ച് ദൈവങ്ങ ളും എല്ലാവരേയും കൈവിടുകയാണല്ലോ.. സേതുവിന് അനങ്ങാൻ വയ്യാതായി..ശ്വാസം മാത്രം.. വളരെ ആണെന്ന് ഡോക്ട‍ർമാർ പറഞ്ഞു. വിമാനങ്ങൾ ഇല്ലാത്തതിനാൽ നാട്ടി ലും പോകാനാകില്ല. മൂന്നാഴ്ച കഴിഞ്ഞ് മാധവൻ മനസ്സില്ലാമനസ്സോടെ കല്യാണിയെ വിളിച്ച് കാര്യം പറഞ്ഞു. സന്തോഷം വന്നാലും ദു:ഖം വന്നാലും അപസ്മാരം ഇളകുന്ന ഇന്ദുവിനോട് എന്തു പറയാൻ... ഇന്ദുവും കല്യാണിയും മനസ്സുരുകി പ്രാർത്ഥിച്ചു. അല്ലാ തെ അലരെന്ത് ചെയ്യാൻ.. റേഷൻ കടയിൽ നിന്നു കിട്ടിയ കിറ്റിൽ എല്ലാമുണ്ട്. പക്ഷേ ആ വീട്ടിൽ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായി. അയൽക്കാരായ മൂസാക്കയും സുഹ്റാ മ്മയും ഇടയ്ക്ക് എന്തെങ്കിലും കൊടുക്കും. ഇന്ദുവിൻെറ മരുന്നുകൾ പോലീസുകാരാണ എത്തിച്ചു കൊടുത്തത്. ആയിരക്കണക്കിന് ആളുകളെ ഇരയാക്കിയ കോവിഡ് കേരള ത്തിൽ നിന്ന് ഒഴിഞ്ഞി മാറാൻ തുടങ്ങി. നാട്ടിൽ ജനങ്ങൾ കുറേശ്ശെ പുറത്തിറങ്ങാൻ തുടങ്ങി. കൊന്നകൾ പൂത്തു. വിഷുവും ഈസ്റ്ററും ചെറിയ ആഘോഷങ്ങളായി. രണ്ട് ദിവസത്തിനുശേഷം പുലരി അവളെ ക്ഷണച്ചത് തീരാദു:ഖത്തിൻെറ ആഴക്കടലിലേക്ക് ആയിരുന്നു. മാധവേട്ടൻെറ ഫോൺ വിളിയായിരുന്നു അത്. “കല്യാണീ..അച്ഛൻ പോയി മോളേ.. എൻെറ കുട്ടിക്ക് അച്ഛനെ ഒന്നു കാണാൻ കൂടി പറ്റില്ലല്ലോ..” അമ്മ ഉണർന്നിട്ടില്ല. ഉണർത്തേണ്ട.. എൻെറ അച്ഛൻ ഒരു പുണ്യ പ്രവർത്തിയാണല്ലോ ചെയ്തത്..ഒരു നിസ്സാര സൂക്ഷ്മ ജീവിക്കുപോലും മനുഷ്യ ജീവിതം മാറ്റിമറിക്കാൻ കഴിയും. മണികണ്ഠൻ സാ‍ർ പറഞ്ഞത് എത്ര സത്യം ആയിരുന്നു... നീട്ടിവെച്ച പരീക്ഷകൾ തീര ട്ടെ. ശുശ്രൂഷയുടെ വെള്ളത്തൂവൽ സ്പർ‍ശവുമായി ഇനി വരുന്ന മഹാമാരികൾക്കെതിരെ ഞാനും പോരാടും...കല്യാണി കണ്ണുകൾ തുടച്ചു...പുറത്തേക്കിറങ്ങി..മൂസാക്കയേയും സുഹ്റാമ്മയേയും വിളിക്കാൻ.......

സോഹിനി.ടി.പി.
ആറ്.ഡി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ