ചീനയിൽ നിന്നൊരു വിരുതൻ വന്നേ
കോവിഡ് എന്നൊരു മഹാമാരി
പഠിപ്പില്ല പരീക്ഷയില്ല പാഠവുമില്ലാ ഞങ്ങൾക്ക്
വമ്പു കാണിക്കുന്നിവനെ
സോപ്പിട്ടു ഞങ്ങൾ തുരത്തീടും
മരുന്നുമില്ലാ മന്ത്രവുമില്ലാ
കൊന്ന് കൊന്ന് മർത്ത്യനെയങ്ങ്
‘
Stay home Stay safe’ മുദ്രാവാക്യം
പാലിക്കുക തന്നെ മാർഗവുമല്ലോ
കളിയും ചിരിയും ഒഴിവാക്കി
പൊരുതാം പൊരുതാം ഇതിനായ്
മണ്ണിൽ പിറന്നൊരു ദുരന്തത്തെ
കൊന്നൊടുക്കാൻ കൈകോർക്കാം