ജി.യു.പി.എസ്.നരിപ്പറമ്പ്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ നന്മ

പ്രകൃതിയുടെ നന്മ

ഒരു ദിവസം ബാലുവും അമ്മുവും റോഡിലൂടെ നടന്നു
 പോകുകയായിരുന്നു.
അപ്പോൾ അതാ ഒരു വീട്ടിൽ നിന്നും മാലിന്യ ങ്ങൾ റോഡിലെ ഓടയിലേക്ക് വലിച്ചെറിയുന്നു.അതു കണ്ട് അമ്മു ബാലു വിനോട് പറഞ്ഞു.
ബാലു നീ അതു കണ്ടോ..?
ആ വീട്ടിലെ മാലിന്യങ്ങൾ എല്ലാം അവർ ഓടയിലേക്കാണ് വലിച്ചെറിയുന്നത്. ഇവരെ പോലുള്ളവരാണ് പ്രകൃതിയെ മലിനമാക്കുന്നത്. അത്കേട്ട് ബാലു പറഞ്ഞു. അതിനെന്താ എന്റെ വീട്ടിലെ മാലിന്യങ്ങളും എന്റെ അമ്മ ഓടയിലേക്കാണ് വലിച്ചെറിയുന്നത്. നമുക്ക് നമ്മുടെ വീട് മാത്രം വൃത്തിയാക്കിയാൽ പോരെ ഇത് കേട്ട് അമ്മു പറഞ്ഞു പോരാ നമ്മുടെ പരിസരവും റോഡും എല്ലാം നമ്മൾ വൃത്തിയാക്കണം. മഴക്കാലത്ത് നമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ ഒഴുകി നമ്മുടെ പുഴകളിലും, കുളങ്ങളിലും , കിണറുകളിലും എത്തുന്നു. അങ്ങനെ നമ്മൾ ശ്വസിക്കുന്ന
വായുവും, കുടിക്കാനും, കുളിക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളവും മലിനമാക്കുന്നു. പരിസരം മലിനമായാൽ പലവിധ രോഗാണുക്കളും പെരുകി നമുക്ക് പല അസുഖങ്ങളും ഉണ്ടാവുന്നു. നമുക്ക് ശ്വസിക്കാൻ
ശുദ്ധവായുവും കുടിക്കാൻ ശുദ്ധജലവും തരുന്ന പ്രകൃതിയോട് നമ്മൾ ചെയുന്ന ക്രൂരതയാണിത് . പ്രീകൃതിയെ സംരക്ഷിക്കൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. അമ്മു നീ പറഞ്ഞപ്പോഴാണ് പ്രകൃതിയുടെ നന്മയെ കുറിച്ച് മനസ്സിലായത്. പിന്നെ നിന്റെ വീട്ടിലെ മാലിന്യങ്ങൾ എല്ലാം എന്താണ് ചെയ്യുന്നത് ബാലു ചോദിച്ചു.അമ്മു പറഞ്ഞു :എന്റെ വീട്ടിലെ പച്ചക്കറി മാലിന്യങ്ങൾ ഉപയോഗിച്ചു ജൈവവളം ഉണ്ടാക്കും. മണ്ണിൽ അലിയുന്ന മാലിന്യങ്ങൾ ഒരു കമ്പോസ്റ്റു കുഴി ഉണ്ടാക്കി അതിൽ സംഭരിക്കും. എന്നാൽ എന്റെ വീട്ടിലെ മാലിന്യങ്ങളും ഇനി അങ്ങനെ ചെയ്യണം. നമുക്ക് വേഗം എന്റെ വീട്ടിലേക്ക് പോകാം. അവർ ബാലുവിന്റെ വീട്ടിലെത്തി. ബാലു ഓടിച്ചെന്ന് അമ്മയോട് പറഞ്ഞു. അമ്മേ...? നമ്മൾ മനുഷ്യർ തന്നെ ആണ് പ്രകൃതിയേ നശിപ്പിക്കുന്നത്.
അമ്മ ബാലു വിനോട് ചോദിച്ചു? എന്താ നീ പറയുന്നത്..? നമ്മൾ നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ എല്ലാം ഓടയിലേക്ക്എല്ലേ വലിച്ചെറിയുന്നത്. അത് നമ്മൾ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയല്ലേ...?
നമുക്ക് എല്ലാം കനിഞ്ഞു തരുന്ന പ്രകൃതിയെ സംരക്ഷിക്കൽ നമ്മുടെ കടമ എല്ലേ അമ്മേ...? ശെരിയാണ് മോനെ നീ പറഞ്ഞത്. പിന്നെ നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ എന്താണ് ചെയ്യുക? പച്ചക്കറി മാലിന്യങ്ങൾ ഉപയോഗിച്ച് ജൈവവളം ഉണ്ടാക്കാം. മണ്ണിൽ അലിയുന്ന മാലിന്യങ്ങൾ ഒരു കമ്പോസ്റ്റു കുഴി ഉണ്ടാക്കി അതിലേക്ക് നിക്ഷേപിക്കാം. അങ്ങനെ നമുക്ക് നമ്മുടെ വീടും പരിസരവും വൃത്തിയാക്കാം. അങ്ങനെ നമ്മുടെ പ്രക്രതിയെ നമുക്ക് സംരക്ഷിക്കാം.
ആരാണ് മോനെ നിനക്ക് ഇതെല്ലാം പറഞ്ഞു തന്നത്? അമ്മുവാണ് അമ്മേ എനിക്ക് പ്രകൃതിയുടെ നന്മയെ കുറിച്ച് മനസ്സിലാക്കി തന്നത്. ബാലുവിന്റെ അമ്മയും, ബാലുവും അമ്മുവിനോട് നന്ദി പറഞ്ഞു.

ഫാത്തിമ റിസ്‌നി. കെ
5 B ജി.യു.പി.എസ്.നരിപ്പറമ്പ്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ