ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/ജലശ്രീ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജി യുപിഎസ് ചെമ്മനാട് വെസ്റ്റിൽ 2022 ഡിസംബർ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ജലശ്രീ ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനോദ്ഘാടന ബഹു. വാർഡ് മെമ്പർ ശ്രീ അമീർ ബി.പാലോത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് അധ്യക്ഷത വഹിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി രമ എ.കെ ജലസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജലസംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹാഷിർ മൊയ്തീൻ ക്ലാസ് എടുത്തു. തുടർന്ന് സീനിയർ അസിസ്റ്റന്റ് പി.ടി ബെന്നി നന്ദി പ്രകാശിപ്പിച്ചു.

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചെമ്മനാട് വെസ്റ്റ് ജി.യു. പി സ്കൂളിൽ 27/01/ 2023 വെള്ളിയാഴ്ച സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്രരചന (കളർ), പെൻസിൽ ഡ്രോയിങ്, കഥ രചന, കവിത രചന, ഉപന്യാസം എന്നീ മത്സരങ്ങളിൽ എൽ.പി, യു.പി തലത്തിൽ ഒട്ടേറെ കുട്ടികൾ പങ്കെടുത്തു.

ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ 'തെളിനീർ' എന്ന പേരിൽ ഒരു മാഗസിൻ തയ്യാറാക്കി. അത് 23/01/2023 തിങ്കളാഴ്ച അസംബ്ലിയിൽ വെച്ച് പ്രകാശനം ചെയ്തു.
ജൽ ജീവൻ മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ തലത്തിൽ നടത്തിയ സാഹിത്യരചന മത്സര വിജയികൾ.