ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അക്ഷരവൃക്ഷം/ സാന്ത്വനം

സാന്ത്വനം

  
അത്യന്തം പ്രതീക്ഷയാലുറ്റുനോക്കി
കിനാവു കണ്ടൊരു നാളുകൾ,
സർവ്വതും നാശോന്മുഖമായി തീർന്നു.

എങ്ങ് നിന്നോ പേമാരി പോൽ
പെയ്തിറങ്ങിയൊരീ ദീനമിന്നൊരു
മഹാമാരിയായ് ഭീതിയായ്.

അംഗങ്ങളെയൊടുക്കി നിശബ്ദമാക്കിയൊരീ വ്യാധി കാട്ടുതീപോലെ ആളിപ്പടർന്നു നിഷ്പ്രയാസം.

അന്ന് പ്രതീക്ഷതൻ നാമ്പുകൾ
വിരിഞ്ഞ ചിത്തത്തിലിന്ന്
ആശങ്ക മാത്രം, ഭീതി മാത്രം.

രോഗമാം വിനാശത്തിൽ
മൃതിയടഞ്ഞ ജീവിതങ്ങൾക്ക് സാക്ഷിയായി
മണ്ണും വിണ്ണും മാത്രം.

കാലചക്രം കുതിക്കുന്നുവെങ്കിലും
മനുഷ്യന് പാഠമായി ഭവിഷ്യത്തുകൾ,
ഇനിയും നിലയ്ക്കാത്ത ആപത്തുകൾ.

കൊറോണ തൻ ഭീതിയിലിന്നുലോകം
എതിരിടാം ഒന്നായ്
ചെറുത്തുനിൽക്കാം.
മഹാമാരിയാം വ്യാധിയെ
തുടച്ചുനീക്കാം.

ദുഷ്കരമീ വേളകൾ ശാന്തമാക്കാൻ
അരികിലായ് സാന്ത്വനമായ് കാവൽ-
മാലാഖമാർ ജീവൽ സ്പന്ദനമേകുന്നു.

മൃത്യുവിനെ ഭയക്കാതെ, വീണ്ടെടുക്കാം
ദീനമുക്തമായ ലോകം.
പ്രതീക്ഷ സ്ഫുരിക്കുന്ന മിഴികളെ....
തളരാതെ കാക്കാം.

JYOTHNA KJ
7 B ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത