ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്കു സ്ഥാനമില്ല. ജീവിത രീതിയിൽ അല്പമൊന്ന് ശ്രദ്ധിച്ചാൽ നമുക്ക് രോഗാണുക്കളെ തടയാം. മറ്റെന്തിനേക്കാളും വലുത് ആരോഗ്യമാണെന്ന് ഈ കോവിഡ് കാലം തെളിയിച്ചിരിക്കുകയാണ്. രോഗാണുക്കളെ തടയാൻ ഏറ്റവും നല്ലരീതി രോഗാണുക്കൾക്ക് നമ്മളിലേക്ക് പ്രവേശിക്കാനുള്ള വഴിതുറന്ന് കൊടുക്കുന്ന ശീലങ്ങൾ ഒഴിവാക്കുക. പുകവലി, മദ്യപാനം,മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ പല രോഗങ്ങളും വിളിച്ചുവരുത്തുന്നു. ഇവയുടെ ഉപയോഗം നിർത്തുക. ഭക്ഷണത്തിൽ പഴം, പച്ചക്കറികൾ, മത്സ്യമാംസങ്ങൾ, പാൽ,മുട്ട, , പയറുവർഗങ്ങൾ, ഇലക്കറികൾ തുടങ്ങിയവ ഉൾപ്പെടുത്തുക. ഇവയിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടും. ശരീരത്തിന്റെ സ്വഭാവം അനുസരിച്ചുള്ള ഡയറ്റുകൾ തെരഞ്ഞെടുക്കുക. മാംസാഹാരം പാകം ചെയ്യുമ്പോൾ നന്നായി വേവിക്കുക. വ്യായാമം മുഖ്യമാണ്. രാവിലെയുള്ള നടത്തം ആരോഗ്യത്തിനു നല്ലതാണ്. ശരീരഭാരം അമിതമായി കൂടാതെയും കുറയാതെയും ശ്രദ്ധിക്കുക. ഉറക്കം വളരെ അത്യാവശ്യമാണ്. ആരോഗ്യമുള്ള ഒരാൾ എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം. മാനസിക സമ്മർദ്ദം കുറയ്ക്കുക. നാം ഇന്ന് നേരിടുന്ന കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിക്കാൻ സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരം നമ്മൾ വീട്ടിൽ തന്നെ ഇരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഈ കൊറോണ കാലം നമുക്ക് ജാഗ്രതയോടെ മറികടക്കാം.


വിസ്മയ വസന്തൻ
4 ജി.യു.പി.എസ്.ഇളമ്പൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം