ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണയെ തുരത്താം

ഇന്ന് നമ്മുടെ ലോകം കൊറോണ എന്ന മഹാഭീതീയിൽ അകപ്പെട്ടിരിക്കുകയാണ് . ഇത് ഒരുതരം വൈറസാണ്. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വില്ലൻ.കോവിഡ് 19 എന്നാണ് രോഗത്തെ വിളിക്കുന്നത് .ചൈനയിലെ വുഹാനിലാണ് തുടക്കം. 4 മാസം കൊണ്ട് ആർട്ടിക് അന്റാർട്ടിക് ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഈ രോഗം എത്തിക്കഴിഞ്ഞു . സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നത്. കൊറോണ എന്നത് ലാറ്റിൻ വാക്കാണ്.കിരീടം എന്നർത്ഥം . ഒരു മനുഷ്യന്റെ ജീവനെടുക്കാൻ കഴിയുന്നത്ര മാരകമാണ് ഈ രോഗം. ഏകദേശം അയ്യായിരം തരം വൈറസുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. എബോള, സിക, നിപ്പ കുടുംബത്തിൽ പിറന്നതായതുകൊണ്ട് ഓരോ വൈറസിനും പേരുണ്ട്. ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്സൊണോമി ഓഫ് വൈറസ് ആണ് പേരിടുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഈ രോഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് നമുക്കെങ്ങനെ ഈ രോഗത്തെ പ്രതിരോധിക്കാം. 1 . അത്യാവശ്യമുള്ള യാത്രയും പരിപാടികളുമൊക്കെയാകാം പക്ഷെ സാമൂഹിക അകലം പാലിക്കണം. 2 . ഹസ്തദാനം പാടില്ല 3.ഇടയ്ക്കിടെ കൈകൾ കഴുകണം. നമ്മുടെ കൈകൾ ഒരുപാട് ബാക്റ്റീരിയകളുടെയും വൈറസുകളുടെയും കേന്ദ്രമാണ്.സോപ്പ് കൊണ്ട് 20 മിനിറ്റ് കൈകൾ കഴുകുക. 4. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യു പേപ്പറോ തൂവാലയോ ഉപയോഗിച്ചു വായ പൊത്തിപ്പിടിക്കുക . ശേഷം ടിഷ്യു പേപ്പർ അടച്ചുറപ്പുള്ള മാലിന്യ പെട്ടിയിൽ തള്ളുക. തൂവാലെയാണ് ഉപയോഗിച്ചതെങ്കിൽ കഴുകി വൃത്തിയാക്കുക . 5 . കോവിഡ് 19 ലക്ഷണമില്ല ആരുമായും സമ്പർക്കത്തിൽ ഏർപ്പെടരുത്. 6 . പനിയോ ചുമയോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക. ഈ മാർഗങ്ങളിലൂടെ കോവിഡിനെ നമുക്ക് അതിജീവിക്കാം.


സിബില സൂസൻ തോമസ്
6 ജി.യു.പി.എസ്.ഇളമ്പൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം