ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്
കൊറോണ എന്ന വിപത്ത്
2019 നവംബർ 31 ന് കൊറോണയെന്ന രോഗം റിപ്പോർട്ട് ചെയ്തു. അത് ചൈനയിലെ വുഹാനിൽ ആയിരുന്നു, ആ വൈറസിനെ ഡോ.ലിവൻ ലിയാങ് കൊറോണയെന്ന പേര് നൽകി. ചൈനയിൽ 3500 ഓളം പേരുടെ ജീവനെടുത്ത കൊറോണയ്ക്ക് ലോകാരോഗ്യ സംഘടന 'കൊ വിഡ്- 19' എന്ന പേര് നൽകി.ഇത് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേയ്ക്ക് പടരുന്നതിനാൽ 'പാൻഡോമിക് ' എന്നും അറിയപ്പെടുന്നു . ലോകത്തിൽ ഏറ്റവും കൂടുതൽ മരണം വിതച്ച ഈ വിപത്ത് ഏകദേശം പതിനഞ്ച് ലക്ഷം പേരെ രോഗ ബാധിതരാക്കി. മരണം ഒരു ലക്ഷം കടന്നു .ഇറ്റലിയിലും അമേരിക്കയിലും അതിവേഗം പടരുന്നു. പിന്നേയും തുടരുന്നു പല സ്ഥലങ്ങളിലേയും വൈറസിന്റെ വിളയാട്ടം ഈ മഹാദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു.ഇന്ത്യയിലും വ്യാപിക്കുന്നു. കേരളത്തിൽ ആദ്യമായി തൃശൂരിൽ സ്ഥിരീകരിച്ചു.രണ്ടാമത് കാസർഗോഡും പിന്നെപ്പിന്നെ എല്ലായിടത്തും എത്തി. ലക്ഷക്കണക്കിന് ആളുകൾ കൊറോണയുടെ പിടിയിൽ! ഇതിൽ നിന്നും മോചനത്തിനായി ആദ്യം മാർച്ച 22 ന് ജനതാ കർഫ്യൂ ആചരിച്ചു.അതിനു ശേഷം 21 ദിവസം നീണ്ടLock down .കോവിഡിന്റെ ആശങ്ക അകറ്റാൻ ദിശ നമ്പർ 1056 എന്ന കോൾ സെൻറർ തുറന്നു.കൊറോണ വൈറസിനെതിരെ ആദ്യമായി അമേരിക്ക മനുഷ്യരിൽ MRNA - 1273 എന്ന വാക്സിൻ ജെന്നിഫർ ഹാലെർ എന്ന യുവതിയിൽ പരീക്ഷിച്ചു.ഇതെല്ലാം ആണെങ്കിലും ഈ വിപത്തിൽ നിന്നും രക്ഷ നേടാൻ നമ്മൾ മുഖം മറച്ചും കൈകൾ സോപ്പു വെള്ളം ഉപയോഗിച്ച് കഴുകിയും ഈ വിപത്തിനോട് പൊരുതുന്നു.ഇതിന് പുറമേ രാവും പകലും കുടുംബവും മറന്ന് ഭക്ഷണം ത്യജിച്ചും ഈ മഹാമാരിയിൽ നിന്ന് നമ്മളെ രക്ഷിക്കാൻ പൊരുതുന്ന ഓരോ ഡോക്ടർമാർക്കും നഴ്സുമാർക്കും സുരക്ഷാ സേന കർക്കും ആരോഗ്യ മേഖലയിലുള്ള ഓരോരുത്തർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഈ ലോകത്തെ രക്ഷിക്കാം. നമുക്ക് അതിജീവിക്കാൻ നല്ല ആരോഗ്യത്തോടിരിക്കാൻ വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണം കഴിക്കാം, ചൂടുവെള്ളം കുടിക്കാം ,ശുചിത്വം പാലിക്കാം, മാസ്ക് ഉപയോഗിക്കാം, കൈകൾ കൈഴുകി സൂക്ഷിക്കാം, വീട്ടിലിരുന്ന് ഈ വിപത്തിനെ തടയാം, ആവശ്യമില്ലാതെ പുറത്തിറങ്ങി നടക്കാതിരിക്കാം, അകലങ്ങളിൽ നിന്നും വരുന്നവരുടെ വിവരങ്ങൾ സുരക്ഷാ ഓഫീസർമാരെ അറിയിച്ച് നിർദ്ദേശം തേടാം. ജാഗ്രതയോടെ പ്രവർത്തിക്കാം. ഈ മഹാമാരിയെ തുടച്ചെറിയാം. നമ്മുടെ ഭരണകർത്താക്കൾ പറയുന്നത് കേട്ട് അനുസരണയോടെ മുന്നേറാം...
സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം