ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/SOCIAL SCIENCE CLUB
ദൃശ്യരൂപം
2023-24
ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം
സ്‌കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി, മാഗസിൻ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഹരീഷ് കെ ആർ റാലി ഉദ്ഘാടനം ചെയ്തു. സോഷ്യൽ ക്ലബ്ബ് കൺവീനർ മീനാക്ഷി ടീച്ചർ, ഭാരതി ടീച്ചർ നേതൃത്വം നൽകി
2022-23
- ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ വിപുലമായ രീതിയിൽ പരിപാടികൾ കൊണ്ടാടപ്പെട്ടു. ചിത്രരചന, പോസ്റ്റർ നിർമ്മാണം, ദേശഭക്തിഗാന മത്സരം തുടങ്ങിയ പരിപാടികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
- സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലയിൽ നടന്ന 'ചിരസ്മരണ 'പരിപാടിയിൽ ചിത്രരചന, ജീവചരിത്ര നിഘണ്ടു തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികൾ പങ്കെടുത്തു.
- ഓഗസ്റ്റ് 6,9 ദിവസങ്ങളിലായി നടന്ന ഹിരോഷിമ, നാഗസാക്കി ദിനത്തിൽ സുഡോക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം ,ഉപന്യാസ മത്സരം എന്നിവ നടത്തപ്പെട്ടു.
- ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ മത്സരം,ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി.