ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി നമ്മുടെ അമ്മ

നമ്മുടെ ഈ ലോകം നമ്മൾ തന്നെ മലിനമാക്കി കൊണ്ടിരിക്കുകയാണ്. മനുഷ്യരായ നാം ജലാശയങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നു. തന്മൂലം മത്സ്യങ്ങൾ ഉൾപ്പെടെ നിരവധി ജീവജാലങ്ങൾ ജലാശയങ്ങളിൽ ചത്തൊടുങ്ങുന്നു . നാമിന്ന് ശുദ്ധജലം പോലും കുടിക്കാൻ ഇല്ലാത്ത സാഹചര്യത്തിലേക്കാണ് ഇന്ന് നാം പൊയ്ക്കൊണ്ടിരിക്കുന്നത്. നാം ഇന്ന് കെട്ടിയുയർത്തി കൊണ്ടിരിക്കുന്ന കെട്ടിടങ്ങളും. വ്യവസായശാലകളും നാം വാങ്ങിക്കൂട്ടുന്ന വാഹനങ്ങളും നമുക്ക് തന്നെ ഭീഷണിയായി കൊണ്ടിരിക്കുകയാണ്. വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന പൊടിപടലങ്ങളും പുകയും. വാഹനങ്ങളിൽ പുറന്തള്ളുന്ന പുകയും. നമ്മുടെ അന്തരീക്ഷത്തെ വികൃതമാക്കി കൊണ്ടിരിക്കുന്നു .ഓരോ ദിവസവും ടൺ കണക്കിന് മാലിന്യങ്ങളാണ് അന്തരീക്ഷത്തിൽ എത്തിച്ചേരുന്നത്. ഇത് കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നു. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു.

മണ്ണ്
നമ്മുടെ മണ്ണും മലിനമായി കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലം ഓരോ സസ്യങ്ങൾക്കും വളരാൻ പ്രയാസമാകുന്നു. നമ്മൾ രാസ വളങ്ങൾ ഉപയോഗിക്കുന്നതു മൂലവും, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലവും നമ്മുടെ മണ്ണിൻറെ വളക്കൂർ നഷ്ടപ്പെടുന്നു. മണ്ണിലെ നിരവധി ജീവജാലങ്ങൾ ചത്തൊടുങ്ങുന്നു. ഇങ്ങനെ പരിസ്ഥിതിയെ മലിനമാക്കുന്നത് കൊണ്ട് നിരവധി മാരകരോഗങ്ങൾ ഉണ്ടാവുകയും, തന്മൂലം നിരവധി മനുഷ്യർ മരിക്കുകയും ചെയ്യുന്നു. ഈ ഭൂമിയെ സംരക്ഷിക്കേണ്ട ചുമതല നമുക്കാണ് ഭൂമിയെ ഗ്രഹം ആയിട്ടല്ല കാണേണ്ടത് ഈ ഭൂമി നമ്മുടെ അമ്മയാണ് ആ അമ്മയുടെ മക്കളാണ് നാം ഓരോരുത്തരും

അമീൻ മുഹമ്മദ് എസ്സ്
6 B ജി.യു.പി.എസി.പുതൂർ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം