ജി.ബി.എച്ച്. എസ്.എസ്. തിരൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിത കേരള മിഷന്റെ " വലിച്ചെറിയരുത് ... കത്തിക്കരുത് " 

ക്യാമ്പയിന്റെ ഭാഗമായി തിരൂർ ജി.ബി എച്ച് എസ് എസ്സിൽ
സ്കൗട്ട് & ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ 1-10 -2019 ബുധൻ
ബോധവൽക്കരണ ക്ലാസ്സ് നടത്തി.... വിദ്യാർത്ഥി പ്രതിനിധികളായി
ഷാരോൺ , ഷെറീന എന്നിവർ ക്ലാസ്സെടുത്തു... ഷീന ടീച്ചർ ..
സിനി ടീച്ചർ എന്നിവർ സംസാരിച്ചു...

കൊതുകുനിവാരണ ബോധവത്കരണം

ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ 27 - 09 - 2019
ശനി തിരൂർ ജി.ബി.എച്ച്.എസ്. സ്കൂളിൽ സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി

വിദ്യാർത്ഥികൾ ചേർന്ന് കൊതുകുനിവാരണ നിർമ്മാർജന സർവ്വേയും,

തുടർന്ന് ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു. 9 ഗ്രൂപ്പുകളായി തിരിഞ്ഞ്
ഏകദേശം നൂറോളം വീടുകളിൽ സർവ്വേ നടത്തുകയും, കൊതുക് സാമ്പിളുകൾ
ശേഖരിച്ച് പരിശോധനക്ക് അയയ്ക്കുകയും, വീട്ടുകാർക്ക് നിർദ്ദേശങ്ങൾ നൽകുകയും

ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.