ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രതിരോധ സൈനികർ
(ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രതിരോധ സൈനികർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രതിരോധ സൈനികർ
ഭൂമി ഏറെ വൈവിധ്യം നിറഞ്ഞതാണ്. ഭൂമിയിലെ ഒട്ടനേകം ജീവജാലങ്ങളിൽ ചിന്തിക്കാനും ബുദ്ധിയോടെ പ്രവർത്തിക്കുവാനും ശേഷിയുള്ള ഒരു വിഭാഗമാണ് മനുഷ്യർ.കോടിക്കണക്കിന് കോശങ്ങളാൽ നിർമ്മിതമായതാണ് മനുഷ്യ ശരീരം. ആ ശരീരത്തിന് പല അവസ്ഥകളും ഉണ്ട്.അതിൽ മനുഷ്യനെ തളർത്തി കളയുന്ന ഒരു അവസ്ഥയാണ് രോഗം. മനുഷ്യന് മാത്രമല്ല ഏതൊരു ജീവജാലത്തിനും രോഗം ബാധിക്കാറുണ്ട്. ചില രോഗങ്ങൾ മരണകാരണമായേക്കും. രോഗകാരണമാകുന്ന ജീവിയെ രോഗാണു എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ രോഗാണു ശരീരത്തിൽ കയറിയാൽ രോഗം വന്നു എന്നർഥമല്ല ഇത് നൽകുന്നത്. രോഗാണുവിനോടു പൊരുതുവാൻ ശരീരത്തിന് ഒരു സൈന്യം തന്നെയുണ്ട്. രോഗം വന്നാൽ പ്രതിരോധിക്കുവാനുള്ള ശരീരത്തിൻ്റെ ഈ കഴിവിനെയാണ് രോഗ പ്രതിരോധം എന്നാണ് പറയുന്നത്. രോഗാണു ശരീരത്തിനോടുള്ള ഏറ്റുമുട്ടലിൽ ജയിക്കുമ്പോഴാണ് രോഗം പിടിപെടുന്നത്.രോഗാണുക്കൾ പല തരത്തിലുണ്ട്. ബാക്ടീരിയ, ഫങ്കസുകൾ, വൈറസുകൾ തുടങ്ങിയവയാണ് രോഗാണുക്കൾ. ഇവയെ തടുക്കാനുള്ള ശരീരത്തിൻ്റെ സൈന്യങ്ങളിൽ ഒരു വിഭാഗമാണ് ശ്വേതരക്താണുക്കൾ. അവ രോഗാണുക്കളെ പല രീതിയിൽ കീഴ്പ്പെടുത്തുന്നു. കോവിഡ് - 19 പോലുള്ള മഹാമാരികൾ തടുക്കാൻ വരെ രോഗപ്രതിരോധശേഷിക്ക് കഴിയും. പ്രായമുള്ളവരിലും മറ്റും ഈ ശേഷി കുറവായിരിക്കും. ഈ അവസരത്തിൽ രോഗാണു പെട്ടെന്ന് ശരീരത്തെ ആക്രമിക്കുന്നു. കൃത്രിമ രോഗപ്രതിരോധശേഷിയും മനുഷ്യർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വാക്സിനേഷൻ അഥവാ രോഗപ്രതിരോധ കുത്തിവയ്പ് അവയിൽ ഒന്നാണ്. രോഗാണുവിൻ്റെ ശരീരഭാഗങ്ങളോ മറ്റോ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇവ ശരീരത്തിൽ കയറുമ്പോൾ ശരീരം ഇവയെ രോഗാണുവായി കണക്കാക്കുന്നു. അതിനെതിരെ അവർ പ്രതിരോധ ആൻ്റീബോഡി ശരീരത്തിലുണ്ടാകുന്നു. അങ്ങനെ നിർമ്മിക്കപ്പെട്ട ആൻ്റീബോഡി ശരീരത്തിൽ നിലനിൽക്കുകയും യഥാർത്ഥ രോഗാണു വരുമ്പോൾ ഈ ആൻ്റീ ബോഡി ഉപയോഗിച്ച് പ്രതിരോധിക്കുകയും ചെയ്യുന്നു. ശരീരത്തിന് രോഗങ്ങളിൽ നിന്ന് രക്ഷപ്പെടുവാൻ രോഗപ്രതിരോധശേഷി അത്യാവശ്യമാണ്. അതിനാൽ നാം നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കണം.അതിനായ് ചില ആരോഗ്യ ശീലങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം ഉൾപ്പെടുത്തണം. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം നാം കഴിക്കണം. നെല്ലിക്ക, മുരിങ്ങയില, നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴവർഗ്ഗങ്ങളും നമ്മുടെ ആഹാരത്തിൽ നാം ഉൾപ്പെടുത്തണം.ഇതോടൊപ്പം വൈറ്റമിൻ ബി6 അടങ്ങിയവയും നാം കഴിക്കണം. രോഗാണുക്കളെ തടുക്കാനായി വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതോടൊപ്പം രോഗപ്രതിരോധശേഷി ഈ മാർഗ്ഗങ്ങളിലൂടെ നാം വർദ്ധിപ്പിക്കുകയും ചെയ്യണം.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |