ജി.ബി.എച്ച്.എസ്.എസ്. ചവറ/ഗ്രന്ഥശാല
ഞങ്ങളുടെ ഗ്രന്ഥശാല
ഒ.എൻ.വിയുടെ അക്ഷരമുറ്റത്തു വായനയുടെ പെരുമഴക്കാലം
ചവറ: ഗ്രന്ഥശാലാ പ്രസ്‌ഥാനത്തിന് അടിത്തറയിട്ട പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുമ്പോൾ മലയാളത്തെ ജ്‌ഞാനപീഠത്തോളം ഉയർത്തിയ ചവറയുടെ ഓമനപുത്രൻ ഒ.എൻ.വി കുറുപ്പിന്റെ അക്ഷരമുറ്റം വായനയുടെ ഒരു പെരുമഴക്കാലം സമ്മാനിക്കുന്നു. തീരദേശത്തെ വിദ്യാഭ്യാസ ഉന്നതിക്കും സാംസ്‌ക്കാരിക പുരോഗതിക്കും നിർണായകമായ പങ്കുവഹിച്ച് 2009ൽ ശതാബ്‌ദി ആഘോഷിച്ച ചവറ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പി.കൃഷ്‌ണപിളള സ്‌മാരക ലൈബ്രറി താലൂക്കിലെ സ്‌കൂൾ ലൈബ്രറികളിൽ ഏറ്റവും പഴക്കമുളളതും അരലക്ഷത്തോളം പുസ്‌തകങ്ങളുടെ കലവറയുമാണ്. രണ്ടു നിലകളായാണുളള ലൈബ്രറി കെട്ടിടം. 42 വർഷങ്ങൾക്കു മുമ്പ് 60,000 രൂപ ചെലവഴിച്ച് ഈ ലൈബ്രറി മന്ദിരം നിർമിച്ചു നൽകിയതു വ്യവസായപ്രമുഖനും സിനിമാ നിർമാതാവുമായ കെ.രവീന്ദ്രനാഥൻനായരാണ്. അദ്ദേഹത്തിന്റെ പിതാവും വ്യവസായിയുമായിരുന്ന യശശരീരനായ പി. കൃഷ്‌ണപിളളയുടെ സ്‌മരണയ്‌ക്കായാണു മന്ദിരം നിർമിച്ചത്. 1975 മാർച്ച് നാലിനു തുറന്നു കൊടുത്തു. അധ്യാപനത്തിനുളള ദേശീയ അവാർഡും സംസ്‌ഥാന അവാർഡും കരസ്‌ഥമാക്കി കുറേകാലം ചവറ ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ പ്രഥമാധ്യാപകനായി സേവനം അനുഷ്‌ഠിച്ച കായംകുളം എരുവാ സ്വദേശി കെ. ത്രിവിക്രമവാര്യരുടെ സ്‌നേഹപൂർവമായ സമീപനവും പ്രേരണയും മൂലമാണു സ്‌കൂളിന് ലൈബ്രറി മന്ദിരം ലഭിച്ചത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ,സംസ്‌കൃതം, ഉറുദു ഭാഷകളിലായി ഏകദേശം അരലക്ഷം പുസ്‌തകങ്ങളുടെ ശേഖരമാണ് ഇവിടെയുളളത്. കുട്ടികൾക്കാവശ്യമായ പുസ്‌തകങ്ങളും നോവലുകളുമാണ് ഏറെയും. എസ്.എസ്.എയുടെ ഫണ്ട് ഉപയോഗിച്ച് വർഷംതോറും പതിനായിരം രൂപയുടെ പുസ്‌കങ്ങളാണ് പുതുതായി ലൈബ്രറിയിൽ എത്തുന്നത്. അധ്യാപകരും വിദ്യാർഥികളും ഒരുപോലെ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. പുസ്‌തകങ്ങളെല്ലാം കാറ്റലോഗ് ചെയ്‌തിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർഥികൾക്കും ഇരുന്നു വായിക്കാനും റഫറൻസ് ചെയ്യാനുമുളള സൗകര്യവുമുണ്ട്. അധ്യാപകനായ ഷെറിൻ ജോണിനാണ് ലൈബ്രറിയുടെ ചുമതല.
ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം
ലിബർ ഓഫീസ് റൈറ്റർ ഉപയോഗിച്ച് സ്കൂൾ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാം. പട്ടികയിൽ താഴെപ്പറയുന്ന ഫീൽഡുകൾ ഉണ്ടാകണം.
- നമ്പർ
- ബുക്ക് നമ്പർ
- പുസതകത്തിന്റെ പേര്
- എഴുത്തുകാരൻ/എഴുത്തുകാർ
- ഭാഷ
- ഇനം
- പ്രസാധകൻ
- പ്രസിദ്ധീകൃത വർഷം
- വില
- ഐ.സ്.ബി.എൻ
റൈറ്റർ ഉപയോഗിച്ച് തയ്യാറാക്കിയ ഫയൽ http://www.tablesgenerator.com/ എന്ന വെബ് സൈറ്റിലെ MediaWiki Tables എന്ന ടാബിലമർത്തി Copy to clip board - Generate എന്ന ബട്ടണിലമർത്തിയാൽ വിക്കി ടേബിൾ ജനറേറ്റ് ചെയ്യാം. തയ്യാറാക്കിയ വിക്കി ടേബിൾ ഗ്രന്ഥശാല പേജിൽ കാറ്റലോഗ് എന്ന ഉപശീർഷകത്തിനു കീഴിൽ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.
കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം, ഗവ. ഹയർസെക്കണ്ടറി സ്കൂൾ ചവറ | |||||||||
---|---|---|---|---|---|---|---|---|---|
നമ്പർ | ബുക്ക് നമ്പർ | പുസതകത്തിന്റെ പേര് | എഴുത്തുകാരൻ/എഴുത്തുകാർ | ഭാഷ | ഇനം | പ്രസാധകൻ | പ്രസിദ്ധീകൃത വർഷം | വില | ഐ.സ്.ബി.എൻ |
1 | B1001 | അക്ഷരം | ഒ.എൻ.വി. കുറുപ്പ് | മലയാളം | കവിത | പ്രഭാത് | 1965 | 15 | |
2 | B1002 | രണ്ടാമൂഴം | എം.ടി. വാസുദേവൻ നായർ | മലയാളം | നോവൽ | ഡി.സി.ബുക്സ് | 2013 | 125 | |
3 | B1003 | ഖസാക്കിന്റെ ഇതിഹാസം | ഒ.വി.വിജയൻ | മലയാളം | നോവൽ | ഡി.സി.ബുക്സ് | 2000 | 170 | |
4 | B1004 | നീർമാതളം പൂത്ത കാലം | മാധവിക്കുട്ടി | മലയാളം | ഓർമ്മ | ഡി.സി.ബുക്സ് | 2015 | 165 | |
5 | B1005 | ഇന്ദുലേഖ | ഒ. ചന്തുമേനോൻ | മലയാളം | നോവൽ | ഡി.സി.ബുക്സ് | 1954 | 100 |
പുസ്തക ലിസ്റ്റ് നിർമ്മിക്കാനുള്ള ഡാറ്റാ ഷീറ്റ്
പ്രമാണം:Sample library table sheet.ods - ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഉപയോഗിക്കാം.