ജി.ബി.എച്ച്.എസ്.എസ്. ചവറ/അക്ഷരവൃക്ഷം/ദൈവത്തിന്റെ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ മാലാഖ      

ഐസൊലേഷൻ വാർഡിലെ വാതിലിലൂടെ കയറുകയും ഇറങ്ങുകയും ചെയ്‍തപ്പോഴും ആ മാലാഖയുടെ കണ്ണുകളിൽ ഭയത്തിന്റെ ഒരു കണ്ണിക പോലും കണ്ടിരുന്നില്ല . വൈറസിന്റെ കാല്കീഴിൽ അകപ്പെട്ട ആ രോഗികൾക്ക് മുന്നിൽ അവൾ ചെറുമൊരു നഴ്‌സല്ല, മറിച്ച് അവരെ തിരിച്ചു കൊണ്ടുവന്ന ദൈവത്തിന്റെ മാലാഖ ആണ്. പി. പി. ഇ യും മുഖാവരണവും ധരിച്ചുകൊണ്ട് അവൾ വാർഡിൽ നിൽക്കുമ്പോൾ കൊടും ചൂടിൽ അകപ്പെട്ടത് പോലെയാണ്. എന്നാലും അതൊന്നും അവളെ ദുർബലയാക്കുന്നില്ല. തന്റെ കുടുംബത്തെ പോലും കാണാൻ കഴിയാത്ത ഒരു അവസ്ഥ. മുലകുടി മാറാത്ത ഒരു കുഞ്ഞുണ്ട് അവൾക്ക്. ആ കുഞ്ഞിപ്പോൾ തന്റെ അച്ഛന്റെ കൂടെയാണെൻകിലും ഇടക്ക് ഇടക്ക് കരഞ്ഞു കൊണ്ട് അമ്മയെ തിരക്കുന്ന ദയനീയമായ കാഴ്ച്ച, താങ്ങാൻ പറ്റുന്നതല്ല.

ഒരു ദിവസം ഡ്യൂട്ടി ക്കിടയിൽ അവൾക്ക് വല്ലാത്ത ചുമയും തൊണ്ടവേദനയും അനുഭവപ്പെട്ടപ്പോൾ അവൾ ഡോക്ടർക്ക് മുന്നിൽ ചെന്നു. എന്നിട്ട് അവൾ ഡോക്ടറിനോട് കാര്യങ്ങൾ പറഞ്ഞു. തുടർന്ന് ഡോക്ടർ അവളുടെ സ്രവം പരിശോധനക്ക് അയക്കുകയും ഉടൻ തന്നെ അവളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തുപിറ്റേന്ന് ആ റിസൾട്ടിന് വേണ്ടി അവൾ കാത്തിരുന്നു. ഭലം വന്നിരിക്കുന്നു പക്ഷെ നെഗറ്റീവ് അല്ല പോസിറ്റീവ് ആണ് ഭലം. വളരരെ വിഷമത്തോടെയാണ് അത് അറിയേണ്ടി വന്നത്. ഇപ്പോൾ താൻ ആ വൈറസിന്റെ കാൽകീഴിൽ അകപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ അനേകം പ്രതിസന്ധികൾ നേരിടേണ്ടി വന്നവരിൽ ഒരാളാണ് അവൾ അത്കൊണ്ടൊക്കെയാവാം, അവളുടെ മനസ്സിൽ ഭയത്തിന്റെ മുനകൾ ഒരിക്കലും കുത്തിയിരുന്നില്ല. നഗ്ന്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത മഹാമാരിയായ ഈ വൈറസിനോട് യുദ്ധം ചെയ്യാൻ ആ മാലാഖ തീരുമാനിച്ചത്. ഐസൊലേഷൻ വാർഡിലെ കിടക്കയിൽ ദയനീയമായി കിടന്നപ്പോൾ പോലും അവൾ നേരുത്തേ പരിചരിച്ചിരുന്ന രോഗികളെ കുറിച്ച് തിരക്കാൻ മറന്നിരുന്നില്ല. അവരിൽ രണ്ട്മൂന്ന്പേർ സുഖം പ്രാപിച്ചു എന്നറിഞ്ഞപ്പോൾ ആ മാലാഖയുടെ ചുണ്ടിൽ സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നിരുന്നു , കൂടെ അവളുടെ കവിളിൽ ആനന്ദ കണ്ണീർ തഴുകിയിരുന്നു .

മണിക്കൂറുകളും ദിവസങ്ങളും ആ വൈറസ് ദുരുപയോഗം ചെയ്ത് കൊണ്ടിരുന്നു. എന്നാൽ സന്തോഷത്തിന്റെ ഒരു കണിക അവളിൽ കടന്ന് വന്നിരിക്കുന്നു. അവൾ പതുക്കെ പതുക്കെ രോഗം മുഖ് തയായികൊണ്ടിരിക്കുന്നു. അത് അവളിൽ ഉളവാക്കിയത് വലിയ സന്തോഷമാണ്. അങ്ങനെ ഐസൊലേഷൻ വാർഡിലെ കിടക്കയിൽ നിന്നും അവൾക്ക് തല ഉയർത്താൻ കഴിഞ്ഞിരിക്കുന്നു . വൈറസിനോട് യുദ്ധം ചെയ്ത ആ മാലാഖ അതിനെ പരാജയപെടുത്തിയിരിക്കുന്നു . ആ വാർഡിൽനിന്നും അവൾ ഇറങ്ങിയിരിക്കുന്നു. വളരെ സന്തോഷത്തോടെയാണ് മറ്റുള്ള ആരോഗ്യ പ്രവർത്തകർ അവളെ പതിനാല് ദിവസത്തെ നിരീക്ഷണത്തിന് വേണ്ടി വീട്ടിലേക്ക് അയച്ചത് . നിരീക്ഷണത്തിന് ശേഷം തികച്ചും ആരോഗ്യ വതിയായിട്ട് തന്നെ താൻ തിരിച്ചു എത്തുമെന്ന് അവൾ അറിയിച്ചു . തൂവെള്ള വസ്ത്രം അണിഞ്ഞു കൊണ്ട് മറ്റുള്ള രോഗികൾക്ക് തുണയാവാൻ വേണ്ടി. അവൾ തീർത്തും ദൈവത്തിന്റെ മാലാഖ തന്നെയാണ്. __________________________

റീം സുധീർ
9 D ജി.ബി.എച്ച്.എസ്.എസ്. ചവറ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ