ജി.ബി.എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/എങ്കിലും എൻ കൊറോണേ
എങ്കിലും എൻ കൊറോണേ!!.....
കൊറോണയെ എനിക്ക് പേടിയില്ല, കാരണം ഞാനെന്നും നാല് ബക്കററ് വെളളത്തിലാണ് കുളിക്കുന്നത്. കൂടാതെ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകും. സോപ്പിട്ടാൽ അവൻപോകുമല്ലോ. പക്ഷേ അമ്മയെ എനിക്ക് പേടിയാണ്. ഞാൻ വെള്ളം മുഴുവൻ തീർക്കുമെന്നാണ് അമ്മ പറയുന്നത്. വേനൽ കടുത്താൽ വെള്ളം കിട്ടില്ലല്ലോ. എങ്കിലും എൻ കൊറോണേ..... ഞാൻ അമ്മ കാണാതെ എത്ര സോപ്പും വെള്ളവും വേണമെങ്കിലും ഇടാം. നീ ഒന്ന് പോയിത്തരുമോ?എനിക്ക് എൻ കൂട്ടുകാരേയും അദ്ധ്യാപകരേയും വിദ്യാലയത്തേയും കാണാൻ കൊതിയാകുന്നു.
|